tag:blogger.com,1999:blog-2128859103258265367.post4270697604547079142..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: യാഥാര്‍ത്ഥ്യത്തെ തിരഞ്ഞുപോകുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-38535749394843979522010-10-05T21:43:21.845+05:302010-10-05T21:43:21.845+05:30ഇറ്റാലിയന്‍ മാസ്റ്ററായ മൈക്കലാഞ്ചലോ അന്തോണിയോണി അന...ഇറ്റാലിയന്‍ മാസ്റ്ററായ മൈക്കലാഞ്ചലോ അന്തോണിയോണി അന്യവത്ക്കരണം അടിസ്ഥാന ആശയമാക്കിയെടുത്ത ചലച്ചിത്രത്രയത്തിലെ രണ്ടാമത്തെ ചിത്രമാണ് ല നോട്ടെ(1961-രാത്രി). ല അവെന്തുറ(1960-സാഹസിക പ്രവൃത്തി), ല എക്ളിസെ(1962-ഗ്രഹണം) എന്നിവയാണ് യഥാക്രമം ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍. പതിനൊന്നാമത് ബെര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ല നോട്ടെയെ, വിഖ്യാത സംവിധായകനായ സ്റ്റാന്‍ലി കുബ്രിക്ക് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്തു ലോക സിനിമകളിലൊന്നായി കരുതുന്നു. 1960കളില്‍ സംഭവിച്ചതായി കണക്കാക്കപ്പെടുന്ന ഇമേജിന്റെ ഉദാരവത്ക്കരണത്തിനു ശേഷം; ഫാഷനെന്നതു പോലെ, നഗ്നതയും അന്തോണിയോണിയെ ത്രസിപ്പിച്ചിരുന്നു. ഉടുപ്പു കൊണ്ട് പൊതിഞ്ഞാലും നഗ്നശരീരത്തിനകത്തെ ആത്മാവിന്റെ സന്ത്രാസങ്ങളെ മൂടിവെക്കാനാവുമോ എന്ന പ്രശ്നമാണ് അദ്ദേഹത്തെ കുഴക്കിയിരുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തുറന്നുകാണിക്കപ്പെട്ട ഇമേജിനു പിറകില്‍ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത മറ്റൊരു ഇമേജുണ്ടെന്നും അതിനും പുറകില്‍ ഇനിയുമൊരു ഇമേജുണ്ടെന്നും അതിനും പുറകില്‍.... അങ്ങിനെ അനന്തമായി യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കാനുള്ള (വിഫല)ശ്രമങ്ങളായി ചലച്ചിത്രസങ്കല്‍പനം, നിര്‍മിതി, അവതരണം, കാഴ്ച, ആസ്വാദനം എന്നീ പ്രക്രിയകള്‍ പരിണമിക്കുന്ന സങ്കീര്‍ണ ആധുനികതയാണ് അന്തോണിയോണിയുടെ സിനിമകളുടെ ഭാവുകത്വം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com