tag:blogger.com,1999:blog-2128859103258265367.post4271174772891479614..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആണവ ഊര്‍ജ്ജത്തിന്റെ ഭാവിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-10436232531039893092008-09-05T20:05:00.000+05:302008-09-05T20:05:00.000+05:30“എത്രത്തോളം ആകര്‍ഷകമായി പുറത്തേക്ക് തോന്നാമെങ്കിലു...“എത്രത്തോളം ആകര്‍ഷകമായി പുറത്തേക്ക് തോന്നാമെങ്കിലും, ആണവോര്‍ജ്ജ വ്യവസായത്തിന്റെ പിന്തുണക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ബുഷ് ഭരണം എത്ര കിണഞ്ഞ് ശ്രമിച്ചാലും അണുവിഭജനത്തില്നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുമുന്നില് അതുണ്ടാക്കുന്ന ഉയര്‍ന്നതരം അവശിഷ്ടത്തിന്റെ നിര്മാര്ജ്ജനപ്രശ്നം ഇപ്പോഴും തടസ്സമായിത്തന്നെ നില്ക്കുന്നു. അതുകൊണ്ട് പുതുതായി ആണവോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഗുരുതരമായ പിശകായിരിക്കും. അടുത്ത കാലത്തുണ്ടായ സാങ്കേതിക മുന്നേറ്റങ്ങള്‍പോലും ഇപ്പോഴും തീരെ അപര്യാപ്തമാണ്; അതുകൊണ്ടുതന്നെ ആണവ ഊര്‍ജ്ജത്തിന്റെ ഭാവി അല്പവും മെച്ചമല്ല.<BR/><BR/>നേരെമറിച്ച്, ആണവസംയോജനം ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ കുറെയേറെ പ്രതീക്ഷ നല്‍കുന്നതാണ്. അതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനപ്പുറം കഴിയാവുന്നിടത്തോളം കൂടുതല്‍ തീവ്രമാക്കുകയും വേണം. ഈ സ്രോതസ്സില്‍നിന്നുള്ള വൈദ്യുത ഉല്പാദനം ഏറെ ആകര്‍ഷണീയമാണ്; എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ ഏറെ സമയമെടുക്കും; കുറഞ്ഞത് 2050 എങ്കിലുമാകും. അതുകൊണ്ട് ആഗോളതാപനത്തിന്റെ പ്രശ്നത്തിന് പരിഹാരമായി പരിസരമലിനീകരണമുണ്ടാക്കാത്ത മറ്റ് ഊര്‍ജ്ജ സ്രോതസുകളെ വൈദ്യുതി ഉല്പാദനത്തിനായി വികസിപ്പിക്കേണ്ടതാണ്.”<BR/><BR/>അറ്റോമിക് ഫിഷനെ അപേക്ഷിച്ച് അറ്റോമിക് ഫ്യൂഷന്‍ മികച്ചതാണെന്നു വാദിക്കുന്നതും ഇന്നു നിലവിലുള്ള ആണവ പ്ലാന്റുകള്‍ സൃഷ്ടിക്കുന്ന മാലിന്യത്തെപ്പറ്റിയും അവയുടെ നിര്‍മാര്‍ജ്ജനത്തിനായി കൈക്കൊള്ളുന്ന നടപടികളുടെ അപര്യാപ്തതകളെപ്പറ്റിയും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതും ആയ, റോബര്‍ട്ട് ഡി ഫര്ബര്, ജയിംസ് സി വാര്‍ഫ്, ഷെല്‍ഡന്‍ സി പ്ളോട്കിന് എന്നിവര്‍ രചിച്ച The Future of Nuclear Power എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com