tag:blogger.com,1999:blog-2128859103258265367.post4284179919844517826..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭൂപരിഷ്കരണ ഭേദഗതി അപകടകരമായ നീക്കംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-42528901016155749782011-07-21T08:44:39.123+05:302011-07-21T08:44:39.123+05:30പശ്ചിമ ബംഗാളില്‍ കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കി...പശ്ചിമ ബംഗാളില്‍ കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കി അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൃഷിയിടങ്ങളില്‍നിന്നും കിടപ്പാടങ്ങളില്‍നിന്നും കര്‍ഷകരെ ആട്ടിപ്പായിക്കുകയാണ്. ആയിരക്കണക്കിനു കര്‍ഷകരെ അടിച്ചോടിച്ച് അവരുടെ ഭൂമി ജന്മിമാര്‍ക്ക് തിരിച്ചുനല്കിക്കഴിഞ്ഞു. ഭൂപരിഷ്കരണത്തിലൂടെ ആ സംസ്ഥാനവും അവിടത്തെ കര്‍ഷകരും ആര്‍ജിച്ച പുരോഗതിയുടെ കഴുത്തിലാണ് മമത ബാനര്‍ജിയുടെ ഗുണ്ടാഭരണം കത്തിവച്ചത്. ആ ഭരണം കോണ്‍ഗ്രസിന്റെ ഭരണവുമാണ്. അവസരവാദ കൂട്ടുകെട്ടിലൂടെ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍നിന്ന് ഭരണം പിടിച്ച് മമതയ്ക്ക് നല്കുകയാണുണ്ടായത്. ഭൂസ്വാമിമാരുടെയും ബൂര്‍ഷ്വാകളുടെയും വര്‍ഗതാല്‍പ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അവര്‍ ഭൂപരിഷ്കരണത്തെ കഠിനമായി എതിര്‍ക്കുന്നു. ഭൂമി ജന്മിമാരിലും ജെമീന്ദാര്മാരിലും കേന്ദ്രീകരിക്കുക; ഭൂമാഫിയകളും റിയല്‍എസ്റ്റേറ്റ് കച്ചവടവും തഴച്ചു വളരുക- അത്രയേ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുള്ളൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com