tag:blogger.com,1999:blog-2128859103258265367.post4400723626481070890..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലൌജിഹാദുമായി ഇതിനൊരു ബന്ധവുമില്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-30102955357447529282009-11-24T17:57:51.726+05:302009-11-24T17:57:51.726+05:30എന്റെ ഈ ചോദ്യത്തിന്ന് മറുപടി വല്ലവര്‍ക്കും അറിയുമോ...എന്റെ ഈ ചോദ്യത്തിന്ന് മറുപടി വല്ലവര്‍ക്കും അറിയുമോ ?
എനിക്കിത് മനസ്സിലാവ്വുന്നേയില്ല.

വെറും ലൌ മാത്രമാണ് ഉള്ളതെങ്കില്‍ ഇങ്ങനെ ആദ്യരാത്രി ഇരുട്ടിവെളുക്കുന്നതിനു മുമ്പു തന്നെ സാരിത്തുമ്പ് തലയിലേയ്ക്കും പര്‍ദ മോളിളെയ്ക്കും വലിച്ചു കേറ്റാന്‍ ധൃതി കൂട്ടുന്നതു എന്തിനാണ്Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61468131523545039802009-11-24T17:12:31.101+05:302009-11-24T17:12:31.101+05:30സത്യാന്വേഷിയുടെ നിലപാടിനോട് ശക്തമയി വിയോജിക്കുന്ന...സത്യാന്വേഷിയുടെ നിലപാടിനോട് ശക്തമയി വിയോജിക്കുന്നു.ഒന്നാമതായി ശബരിമലക്ക് പോകുന്നവരോ ക്ഷേത്രങ്ങളിൽ പോകുന്നവരോ എല്ലാം പരിവാറിന്റെ കൊടിക്കീഴിൽ അല്ല. മാത്രമല്ല ഇക്കൂട്ടത്തിൽ പലരും കോൺഗ്രസ്സുകാരോ അല്ലെങ്കിൽ ഇടതുപക്ഷ നിലപാടുള്ളവരോ പാർട്ടി പ്രവർത്തകരും ആണെന്ന് മനസ്സിലാക്കുക.ഉദാഹരണമായി അന്തരിച്ച പ്രമുഖ നടൻ ഭരത് മുരളി ആദ്യാത്മികവിഷയങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നതോടൊപ്പം ഒരു ഇടതു പക്ഷ അനുഭാവി/സഹയാത്രികൻ കൂടെ ആയിരുന്നു.ഇത്തരത്തിൽ ഇനിയും ധാരാളം ഉദാഹരണങ്ങൾ കാണുവാൻ കഴിയും.

കയ്യിൽ ചരടോ ചന്ദനക്കുറിയോ ഇട്ടവരൊക്കെ പരിവാറായിരുന്നേൽ ഇന്ന് ഇവിടെ പരിവാറിന്റെ രാഷ്ടീയ ശക്തി എന്തായിരിക്കും?ഇത് തികച്ചും ബാലിശമായ വാദമാണ്. തലയിൽ തൊപ്പിയും താടിയും ഉള്ളവനൊക്കെ അപകടകാരിയാണെന്ന കുപ്രചാരണത്തിനു തുല്യമാണ് ഇത്.തികച്ചും ബാലിശം.

വർഗ്ഗീയത സംബന്ധിച്ചുള്ള കെ.ഈ.എന്റെ പല നിരീക്ഷണങ്ങളോടും ശക്തമായ വിയോജിപ്പുള്ള ആളാണ് എന്നത്കൂടെ പറഞ്ഞുകൊള്ളട്ടെ. പലപ്പോഴും ഇല്ലാത്ത ശത്രുവിനെതിരെ വല്ലാത്ത അങ്കലാപ്പ് കാണിക്കുകയും എന്നാൽ സമൂഹത്തിൽ നടക്കുന്ന പലതിനേയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നതായിട്ടാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എനിക്ക് തോന്നിയിട്ടുള്ളത്.പ്രത്യേകിച്ച് കേരളത്തിലെ തീവ്രവാദം,സംഘപരിവാർ വിഷയങ്ങളിൽ.

കേരളസമൂഹത്തിൽ ഇരകൾ ഉള്ളൂ.അത് ദളിതരും ആദിവാസികളും മുന്നോക്കക്കാരിലെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവരും ആണ്.അല്ലാതെ കെ.ഈ.എൻ പറയുന്ന വിഭാഗമല്ല.ഇതു എന്റെ മാത്രം വാക്കല്ല മറ്റു പലരും മുമ്പ് പറഞ്ഞിട്ടുള്ളതാണ്.

തിരക്കുകൾ മൂലം തൽക്കാലം നിർത്തുന്നു. വിശദമായി പിന്നീട് എഴുതാമെന്ന് കരുതുന്നു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-36117439257866948112009-11-20T21:37:10.843+05:302009-11-20T21:37:10.843+05:30വര്‍ഗ രാഷ്ടീയത്തിനു പകരമായി സ്വത്വ/ജാതി രാഷ്ട്രീയം...വര്‍ഗ രാഷ്ടീയത്തിനു പകരമായി സ്വത്വ/ജാതി രാഷ്ട്രീയം കൊണ്ടു വരണമെന്ന് സത്യാന്വേഷി പറയുകയാണോ? സത്യാന്വേഷി പറയുന്ന തരത്തിലുള്ള സമരം(ങ്ങള്) വര്‍ഗസമരത്തെ ശക്തിപ്പെടുത്തുന്ന രീതിയിലായിരിക്കണം, അതിനു പകരമായികൂടാ എന്ന കാഴ്ചപ്പാടാണ് കമ്യൂ ണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അതിനെ ‘വിപ്ലവത്തിനു ശേഷം വിശ്വാസത്തെ കൈകാര്യം ചെയ്താല്‍ മതി‘യെന്നൊക്കെ അതിലളിതവല്ക്കരിക്കുന്നത് ശരിയല്ല. ഇന്നും സംഘപരിവാറിനു സ്വാധീനം ചെലുത്താന്‍ കഴിയാത്ത മേഖലകള്‍ ഇടതുപക്ഷത്തിനു സ്വാധീനം ഉള്ള മേഖലകളാണ്. ഇതിന്റെ അര്‍ത്ഥം സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതും എതിര്‍ക്കുന്നതും ഇടതുപക്ഷം ആണെന്നു തന്നെയാണ്. ആ ഇടതുപക്ഷരാഷ്ട്രീയത്തെ ഏതൊക്കെ രീതിയില്‍ സഹായിക്കാന്‍ കഴിയും എന്നു ചിന്തിക്കുന്നതിനു പകരം എല്ലാത്തിനും കുറ്റക്കാര്‍ ഇടതുപക്ഷമാണെന്ന് അഭിപ്രായപ്പെടുന്നത് ഒരു പക്ഷേ സംഘപരിവാര്‍ രാഷ്ട്രീയത്തെയും ഉപരിവര്‍ഗ രാഷ്ട്രീയത്തെയും തന്നെയായിരിക്കും സഹായിക്കുക. ആ ഒരു ഉദ്ദേശ്യം ഇല്ലെങ്കില്‍ക്കൂടി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51020552253247052202009-11-19T22:52:31.732+05:302009-11-19T22:52:31.732+05:30മദ്യപാനം, ഭാഗ്യപരീക്ഷണം, ആത്മഹത്യ, രാഷ്ട്രീയ കൊലപാ...മദ്യപാനം, ഭാഗ്യപരീക്ഷണം, ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയില്‍ ഹിന്ദുസമൂഹമാണ് ബലിയാടാകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ വിപത്തുകളില്‍നിന്ന് ഒരു പരിധിവരെ വിമുക്തരാണ്''

ന്യൂനപക്ഷാങ്ങള് ആത്മഹത്യ ചെയ്യുന്നതില്‍ മാത്രമായിരിക്കും കുറവ് . രാവിലത്തെ പത്രം കെ.ഇ.എന്‍ നിവര്‍ത്താനും മറന്നൊ?

ഇനി നാളെ മുസ്ലിം കുട്ടികള്‍ പൊട്ടു തൊടാന്‍ തുടങ്ങിയാല്‍ അതും ഒരു ഫാഷനാവുമോ

നാടു നീളെ ഹിന്ദുക്കള്‍ റാഖി കെട്ടുന്നതും നെറ്റിയില്‍ കുംകുമം നീട്ടിവരയ്ക്കുന്നതും ഫാഷനായി അയാള്‍ സമ്മതിക്കുമോ ?

മിശ്രവിവാഹത്തെ എതിര്‍ക്കുന്നത് ഹിന്ദു-സവര്‍ണ- ബ്രാഹ്മണ സമൂഹം മാത്രമാണോ?

മുസ്ലിം പെണ്‍കുട്ടികളില്‍ മിശ്രവിവാഹം കുറയുന്നത് അവര്‍ക്ക് സ്വന്തം മതത്തെയും മതവിശ്വാസികളെയും അത്രയ്ക്ക് ഇഷ്ടമായതിനാലാണൊ ?

അതൊ അവര്‍ക്ക് അതിന് സ്വാതന്ത്ര്യം ഇല്ലാത്തതിനാലോ ?

ഒരു മുസ്ലിം പെണ്‍കുട്ടി ജൂത-ജൈന-ഹിന്ദു-സിഖ്-ക്രിസ്ത്യന്‍-മതതില് പെട്ട ആരെയെങ്കിലും കെട്ടി മതം മാറിയാല്‍ അത് വെറും ലവ്വില്‍ ഒതുങ്ങുമ്മോ?

വെരും ലവ് മാത്രമാണ് ലക്ഷ്യമെങ്കില്‍ ഇങ്ങനെ ആദ്യരാത്രി വെളുക്ക്കുന്നതിനു മുമ്പു തന്നെ സാരിഥുമ്പു തലയിലേയ്ക്കും പര്‍ദ മോളിളെയ്ക്കും വലിച്ചു കേറ്റാന്‍ ധൃതി കൂട്ടുന്നതു എന്തിനാണ്Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34149840968396627552009-11-19T05:59:16.366+05:302009-11-19T05:59:16.366+05:30“സംഘപരിവാര്‍ നിര്‍ദേശിക്കുംവിധം 'ആചാരങ്ങളൊന്നു...“സംഘപരിവാര്‍ നിര്‍ദേശിക്കുംവിധം 'ആചാരങ്ങളൊന്നും' അനുഷ്ഠിക്കാന്‍ സന്നദ്ധമല്ലാത്ത ഹിന്ദുസമൂഹത്തിലെതന്നെ ഭൂരിപക്ഷത്തിനുനേരെയുള്ള“ ....
ഏതു ഹിന്ദു സമൂഹത്തെപ്പറ്റിയാണ് കെ ഈ എൻ ഇവിടെ പറയുന്നത്? ഇവിടെ ഇപ്പോഴുള്ള ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷം സംഘ് പരിവാർ നിർദേശിക്കുന്ന ആചാരങ്ങൾ അനുഷ്ഠിക്കാൻ സന്നദ്ധരാണ്. കൈയിൽ ചരടും നെറ്റിയിൽ ചന്ദനക്കൂറിയും ഇല്ലാത്ത ചെറുപ്പക്കാരെ കണികാണാൻ കിട്ടുന്നില്ല ഇന്ന്. ശബരിമലയ്ക്കു പോകാത്ത ഏതെങ്കിലും ഹിന്ദു കുടുംബത്തെ കെ ഈ എന്ന് കാണിച്ചുതരാൻ പറ്റുമോ? കാവിമുണ്ടും കാവിക്കൊടിയും കാവിമനസ്സായി മാറുന്ന സന്ദർഭങ്ങളാണിവയൊക്കെ. ഇതിനു മുഖ്യകുറ്റവാളികൾ ഇവിടെത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. വിശ്വാസത്തെ വിപ്ലവത്തിനുശേഷം കൈകാര്യം ചെയ്താൽ മതി എന്ന തട്ടിപ്പ്-അതും സവർണ കമ്യൂണിസ്റ്റ് താത്പര്യാർഥം- എടുത്തതോടെ ഇപ്പോൾ സഖാക്കൾ ലോക്കൽ കമ്മിറ്റികൂടിയാണ് ശബരിമലയ്ക്കുപോകുന്നത്. അത്തരക്കാർ ലൌ ജിഹാദിനെപ്പറ്റിയുള്ള സംഘ്പരിവാർ പ്രചാരണങ്ങളെയാണ് കെ ഈ എന്നിന്റെ ഈ പ്രചാരണത്തേക്കാൾ വിശ്വസിക്കുക. നമ്മളും അവരും എന്ന രൂപകങ്ങൾ അങ്ങനെ സൃഷ്ടിക്കപ്പെടുന്നു.ഓണത്തെക്കുറിച്ച് കെ ഈ എൻ മുന്നോട്ടുവച്ച കാഴ്ച്ചപ്പാട് ഏതെങ്കിലും മാർക്സിസ്റ്റുകാരൻ പിന്തുണക്കുന്നുണ്ടോ? പൊതുചടങ്ങുകൾ നിലവിളകുകൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ഏർപ്പാട് സി പി എം ഭരിക്കുമ്പോഴും തുടരുന്നതെന്തുകൊണ്ട്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68907866026008785562009-11-19T00:00:56.106+05:302009-11-19T00:00:56.106+05:30'ലൌ കുരുക്ഷേത്ര', 'ലൌ കുരിശ്', ...'ലൌ കുരുക്ഷേത്ര', 'ലൌ കുരിശ്', 'ലൌ ജിഹാദ്' തുടങ്ങിയ പദാവലികള്‍ 'എക്ളറ്റിക്' സ്വഭാവം പുലര്‍ത്തുന്നതിനാല്‍, ഇത്തരം പദാവലികളെല്ലാം ഗൌരവമായൊരു പ്രണയസംവാദത്തില്‍നിന്നും നിര്‍ബന്ധമായും മാറ്റിനിര്‍ത്തേണ്ടതാണ്. വേറിട്ടുനില്‍ക്കുന്ന ആശയങ്ങളെ ഒരു തത്വദീക്ഷയുമില്ലാതെ, കൃത്രിമമായി സംയോജിപ്പിക്കുന്ന, 'പെറുക്കിയെടുക്കല്‍' രീതിയേയാണ്, 'എക്ളറ്റിക്' എന്നതുകൊണ്ട് പൊതുവെ വിവക്ഷിക്കുന്നത് എന്നാലും ഇന്ന്, 'ലൌ ജിഹാദ്' എന്ന വാക്ക് ഉപയോഗിക്കാതെ, പ്രണയം സംബന്ധിച്ച ഒരാശയ ചര്‍ച്ചയില്‍ ഇടപെടാനാവാത്ത ഒരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. നാസികളുടെ വിമര്‍ശകര്‍ക്കുപോലും ഹിറ്റ്ലറുടെ ജര്‍മനിയില്‍ നാസിതത്വചിന്ത നുഴഞ്ഞുകയറി മലിനമാക്കിയ ഭാഷ ഉപയോഗിക്കേണ്ടിവന്നതുപോലെയുള്ള ഒരവസ്ഥയാണ് അന്ധാളിപ്പിക്കുംവിധം മലയാളി സമൂഹവും ഇന്ന് അനുഭവിക്കുന്നത്. 'കാതിനോ നാവിനോ കൂടുതല്‍ രുചിയെന്ന് നരഭോജികള്‍ തര്‍ക്കിക്കുമ്പോള്‍' മാത്രമല്ല; വസ്തുനിഷ്ഠ യഥാര്ഥ്യത്തെ വക്രീകരിക്കുന്ന, 'ലൌ ജിഹാദ്'പോലുള്ള വാക്കുകള്‍ ജീവിതത്തില്‍ വേരാഴ്ത്തുമ്പോഴും, 'ഭാഷയില്‍ ഇരുട്ട്' നിറയും! ലൌ ജിഹാദിനെ തുടര്‍ന്ന്, ക്ളിനിക്കല്‍ ജിഹാദ് സൈനേഡ് ജിഹാദ്, ചീറ്റ് ജിഹാദ്, സ്പൈ ജിഹാദ് തുടങ്ങി നിരവധി പദങ്ങള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് വിദ്വേഷമുള്ള എന്തിന്റെയും മുന്നിലല്ലെങ്കില്‍, പിന്നിലെങ്കിലും ഒരു 'ജിഹാദ്' എന്ന് കൂടി എഴുതിച്ചേര്‍ത്താല്‍, 'ദേശരക്ഷ' സുഭദ്രമാകുമെന്നാണ് സംഘപരിവാര്‍ ശക്തികളും ബന്ധുജനങ്ങളും സ്വയം കരുതുന്നത്. സമകാലിക രാഷ്ട്രിയ സന്ദര്‍ഭത്തില്‍, നിന്ദസൂചകപദ നിര്‍മാണ കലയില്‍ സാമ്രാജ്യത്വവും ഫാസിസവുമാണ്, പുതിയ കണ്ടെത്തലുകള്‍ നടത്തി സംഭ്രമം സൃഷ്ടിക്കന്നത്! ഇറാഖ് അധിനിവേശകാലത്ത് സ്വന്തം രാജ്യത്തെ വ്യോമസേനയെ ആകാശത്തിലെ വീര പോരാളികള്‍ എന്ന് വിളിച്ചവര്‍, ഇറാഖിലെ വ്യോമസേനയെ, 'ബാഗ്ദാദിലെ തന്തയില്ലാത്തവര്‍' എന്നാണ് വിളിച്ചത്! 'മൊത്തത്തിലുള്ളതിനെക്കുറിച്ച് പരാമര്‍ശമില്ലാതെ ഒരു ഭാഗത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ വസ്തുതയെക്കുറിച്ചും കാര്യകാരണബന്ധമില്ലാതെ ഒരു സംഭവത്തെക്കുറിച്ചും, പൊതു സാഹചര്യത്തെ പരാമര്‍ശിക്കാത്തതായ ഒരു പ്രത്യേക പ്രതിസന്ധിയെക്കുറിച്ചും പഠനം നടത്തുന്നത് മാര്ക്സിന് വൃഥാവ്യായാമമായി മാത്രമേ അനുഭവപ്പെടുമായിരുന്നുള്ളൂ എന്ന് ഇ എച്ച് കാര്‍ പറഞ്ഞത് 'ലൌജിഹാദ്' അടക്കമുള്ള ഏതൊരു സാമൂഹ്യ വിഷയത്തെക്കുറിച്ചുള്ള പഠനത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com