tag:blogger.com,1999:blog-2128859103258265367.post4403890649259403754..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനാധിപത്യത്തിലെ കോമാളിവേഷങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-18286829148296133412011-06-10T21:11:19.475+05:302011-06-10T21:11:19.475+05:30രാഷ്ട്രീയക്കാരനാവാന്‍ ശ്രമിക്കുന്ന സന്യാസിയെന്നായി...രാഷ്ട്രീയക്കാരനാവാന്‍ ശ്രമിക്കുന്ന സന്യാസിയെന്നായിരുന്നു വിമര്‍ശകര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളിലൊന്ന്. സന്യാസിയാവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ മറുപടി. ഗാന്ധി ആവിഷ്കരിച്ച സത്യഗ്രഹ സമരത്തിന്റെ ഹാസ്യാനുകരണങ്ങളിലൂടെ രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന സന്യാസിവേഷങ്ങള്‍ അരങ്ങുതകര്‍ക്കുന്ന സമകാലത്ത് ഏറെ പ്രസക്തമാവുന്നുണ്ട് അദ്ദേഹത്തിന്റെ ഈ മറുപടി. സത്യത്തില്‍നിന്നും അഹിംസയില്‍നിന്നും ഉറവുപൊട്ടുന്ന ഉള്‍ശക്തിയെന്നാണ് ഗാന്ധിജി സത്യഗ്രഹത്തെ നിര്‍വചിച്ചത്. ഗാന്ധി ആവിഷ്കരിച്ച ഈ സമരരൂപത്തോട് വിദൂരച്ഛായ പുലര്‍ത്തുന്നതും എന്നാല്‍ അദ്ദേഹം മുന്നോട്ടുവച്ച ജനാധിപത്യ സങ്കല്‍പ്പത്തോട് അകന്നുനില്‍ക്കുന്നതുമായിരുന്നു അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം. ഇതിനെ പിന്‍പറ്റി വന്ന ബാബാ രാംദേവിന്റെ സത്യഗ്രഹമാവട്ടെ എം കെ ഗാന്ധിയുടെ സത്യഗ്രഹത്തോട് പുലബന്ധം പോലുമില്ലാത്തതും. അന്നാ ഹസാരെയുടെ സമരത്തിന് കുറെയൊക്കെ വിശ്വാസ്യതയും ആര്‍ജവവും ഉണ്ടായിരുന്നെങ്കില്‍ അതിന്റെ പരിഹാസ്യാനുകരണം മാത്രമാണ് രാംദേവ് കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണവ്യവസ്ഥയെ മുച്ചൂടും ബാധിച്ച അഴിമതിയെന്ന അര്‍ബുദത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണ് വാസ്തവത്തില്‍ ഇത്തരം മിമിക്രികള്‍ ചെയ്യുന്നത്. എന്നിട്ടും ഇത്തരം പിത്തലാട്ടങ്ങള്‍ക്ക്, ഹസാരെയുടേതായാലും രാംദേവിന്റെയാതായും, ജനപിന്തുണ കിട്ടുന്നുവെങ്കില്‍ അതു വിശകലനം ചെയ്യപ്പെടേണ്ടതുതന്നെയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com