tag:blogger.com,1999:blog-2128859103258265367.post4411115922775661950..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനങ്ങള്‍ക്ക് ഒഴിഞ്ഞപാത്രം, കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-89150806148734083562011-08-16T22:19:33.995+05:302011-08-16T22:19:33.995+05:302 ജി മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വരെയുള്ള അഴിമത...2 ജി മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വരെയുള്ള അഴിമതികള്‍ക്ക് പിന്നില്‍ വന്‍കിട കോര്‍പറേറ്റുകളാണെന്ന് തെളിഞ്ഞിട്ടും മന്മോഹന് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കുള്ള സൌജന്യം തുടരുകയാണ്. രാഷ്ട്രീയപ്രതിസന്ധിയുടെ നടുക്കടലിലും ഒന്നിനുപുറകെ ഒന്നായി സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. 20 വര്‍ഷം മുമ്പ് 1991 ജൂലൈ 24ന് അവതരിപ്പിച്ച പൊതുബജറ്റിലൂടെ നവ ലിബറല്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ട മന്‍മോഹന്‍സിങ് ഇപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പരിഷ്കാരങ്ങള്‍ അതിവേഗം നടപ്പാക്കിവരികയാണ്. സ്വാതന്ത്ര്യദിനത്തിന്റെ 65-ാം വാര്‍ഷികത്തില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്കും അവരുടെ ഇന്ത്യന്‍ സാമന്തന്മാര്ക്കും സൌജന്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് മന്മോഹന് സര്‍ക്കാര്‍.<br /><br />അഴിമതി ആരോപണങ്ങളുടെയും വിലക്കയറ്റത്തിന്റെയും ഫലമായി സര്‍ക്കാര്‍ ഏറെ പ്രതിസന്ധിയിലായ കഴിഞ്ഞ രണ്ട് മാസത്തിനകം നവഉദാരവല്‍ക്കരണത്തിന് ആക്കംകൂട്ടുന്ന അരഡസനോളം നടപടികളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിര്‍ജീവമായെന്ന് കോര്‍പറേറ്റുകളുടെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും പ്രചാരണം ആരംഭിച്ചിരുന്നു. എച്ച്ഡിഎഫ്സി ചെയര്മാന് ദീപക് പരേഖും മോര്ഗന് സ്റ്റാന്‍ലി പോലുള്ള സ്ഥാപനങളും 'ഇക്കോമണിക് ടൈംസ്' പോലുള്ള പത്രങ്ങളുമാണ് ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com