tag:blogger.com,1999:blog-2128859103258265367.post4442449710374371663..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആളിപ്പടരട്ടെ പ്രതിഷേധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-57515885296538906572012-09-15T00:05:20.494+05:302012-09-15T00:05:20.494+05:30പ്രതിദിനം 22.4 രൂപ വരുമാനമുള്ള ഗ്രാമീണനും 28.65 രൂ...പ്രതിദിനം 22.4 രൂപ വരുമാനമുള്ള ഗ്രാമീണനും 28.65 രൂപ കിട്ടുന്ന നഗരവാസിയും ദരിദ്രനല്ല എന്നാണ് യുപിഎ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ദാരിദ്ര്യരേഖ മാറ്റിയെഴുതി "ദരിദ്രരുടെ" എണ്ണം കുറച്ചവര്‍ അടുത്ത പടിയായി ജനതയെ വിലക്കയറ്റത്തിന്റെ കൊടുമുടിയിലേക്ക് പിടിച്ചുയര്‍ത്തുകയാണ്. പാചകവാതകത്തിന് നല്‍കിവരുന്ന സബ്സിഡി വെട്ടിക്കുറച്ച് വര്‍ഷത്തില്‍ കുടുംബത്തിന് ആറ് സിലിണ്ടര്‍ മതി എന്ന് അവര്‍ ആജ്ഞാപിക്കുന്നു. വിലക്കയറ്റത്തിന്റെ ആണിക്കല്ലായ ഇന്ധനവില ഭ്രാന്തന്‍വാശിയോടെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഡീസല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചതും സബ്സിഡി നിരക്കില്‍ നല്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും ഇന്ത്യയെ ഗുരുതരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്. ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ചരക്കുനീക്കത്തിന്റെ ചെലവ് കുതിച്ചുയരുമെന്നുറപ്പാണ്. ലോറി വാടക 40 ശതമാനം വരെ ഉയര്‍ത്താന്‍പോകുന്നു. യുപിഎ സര്‍ക്കാര്‍തന്നെ സൃഷ്ടിച്ച രീതിയനുസരിച്ച്, റെയില്‍വഴിയുള്ള ചരക്കുനീക്കത്തിന്റെ ചെലവുഭാരവും ആനുപാതികമായി വര്‍ധിക്കും. യാത്രാനിരക്കുകളിലെ വര്‍ധന മറ്റൊരു ഭാഗത്തുവരും. എല്ലാംചേരുമ്പോള്‍ ദാരിദ്ര്യരേഖയ്ക്ക് അവിശ്വസനീയമായ നിര്‍വചനം നല്കിയാലും ഇന്ത്യന്‍ പൗരന്മാരില് മഹാഭൂരിപക്ഷവും പരമദരിദ്രരുടെ പട്ടികയിലേക്കാണ് "ഉയര്‍ത്ത"പ്പെടുക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com