tag:blogger.com,1999:blog-2128859103258265367.post4503426252831600552..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉന്നതനീതിപീഠം ഉയര്‍ത്തുന്ന ചോദ്യങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-14986758412984323842011-11-22T22:36:41.976+05:302011-11-22T22:36:41.976+05:30ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലെ തന്നെ വിലപ്പെട്...ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലെ തന്നെ വിലപ്പെട്ടതാണ് അഭിപ്രായസ്വാതന്ത്ര്യവും. ഒന്ന് മറ്റൊന്നിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നത് സ്വാതന്ത്ര്യം എന്ന വിശാലമായ അര്ഥത്തിന്റെതന്നെ നിരാകരണമാണ്. പാതയോരങ്ങളില്‍ യോഗം ചേരാനുള്ള ജനങ്ങളുടെ അവകാശം നിരോധിക്കുന്ന കേരള ഹൈക്കോടതി വിധിയെ ഈ അര്‍ഥത്തില്‍ വേണം നിരീക്ഷിക്കാന്‍ . 2010 ജൂണ്‍ 23നാണ് പാതയോരത്തെ ജാഥകളും യോഗങ്ങളും വിലക്കി ഹൈക്കോടതിവിധി വന്നത്. ആലുവാ റെയില്‍വേ സ്റ്റേഷനു മുന്നിലെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ഖാലിദ് മുണ്ടപ്പള്ളി എന്ന വ്യക്തി സമര്‍പ്പിച്ച ഹര്ജിയിന്മേല് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. ഇതൊരു പൊതുപ്രശ്നമായതിനാല്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും അതിനുള്ള സാവകാശം കോടതി അനുവദിക്കണമെന്നുമായിരുന്നു മറുപടി. എന്നാല്‍ , ഈ ആവശ്യം നിരാകരിച്ച്് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com