tag:blogger.com,1999:blog-2128859103258265367.post4600551316850317969..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കോൺഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-3590882650814521052011-04-05T06:31:16.464+05:302011-04-05T06:31:16.464+05:30കേരളത്തില്‍ 2001-06ല്‍ അധികാരത്തിലിരുന്ന എ കെ ആന്റ...കേരളത്തില്‍ 2001-06ല്‍ അധികാരത്തിലിരുന്ന എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ഭരണമാണ് ദിനംപ്രതി 40 കോടിയിലേറെ രൂപ കൊള്ളയടിക്കാന്‍ സിക്കിം, ഭൂട്ടാന് ലോട്ടറികള്‍ക്ക് ഒത്താശചെയ്തത്. ഓരോ ദിവസവും ഇത്രയും പണം കടത്തിയ മാഫിയകള്‍ക്ക് ഇത്രയുംകാലം ഇവര്‍ ചെയ്തുവന്ന സഹായങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണംചെയ്ത് കടത്തിയ കോടികള്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതു സംബന്ധിച്ച് സംശയങ്ങളുണ്ട്. അതുകൊണ്ടാണ് വിദേശബന്ധമുള്ള തീവ്രവാദികളെ സഹായിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമെല്ലാം ഈ പണം വിനിയോഗിച്ചോ എന്ന് അന്വേഷിക്കണമെന്ന് ഞാനാവശ്യപ്പെട്ടത്.<br /><br />ഇങ്ങനെ കള്ളപ്പണം ഒഴുകുന്നുണ്ടെങ്കില്‍ കേന്ദ്രധനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കോൺഗ്രസ് നേതാക്കളുടെ ഒത്താശ കൂടിയേ തീരൂ. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയാതെയല്ല ഇതെന്നും വ്യക്തം. കേരളത്തിലെ തെരഞ്ഞെടുപ്പു ചെലവുമായി മാര്‍ട്ടിന്റെ പണത്തിന് ബന്ധമുണ്ടെന്ന് ഒരു സുപ്രഭാത്തില്‍ പറഞ്ഞത് രമേശ് ചെന്നിത്തലയാണല്ലോ. തെരഞ്ഞെടുപ്പിനായി കോൺഗ്രസ് കേരളത്തിലേക്കൊഴുക്കുന്ന തുകയുടെ സ്രോതസ്സിലേക്കാണ് ചെന്നിത്തല സൂചന നല്‍കിയത്.<br /><br />ചെന്നിത്തലയോടൊപ്പമാണ് മനു അഭിഷേക് സിങ്വി കേരളത്തില്‍ വന്ന് മാര്‍ട്ടിനുവേണ്ടി വാദിച്ചത് എന്ന കാര്യം അദ്ദേഹം നിഷേധിക്കുമോ? അതേ സിങ്വിതന്നെയല്ലേ ഇന്നും കോൺഗ്രസിന്റെ വക്താവ്? അന്ന് സിങ്വിചെയ്തത് ശരിയായില്ലെന്ന് കേരളത്തിലെ കോൺഗ്രസുകാര്‍ പറഞ്ഞുനടന്നത് അവര്‍തന്നെ വിഴുങ്ങിയിരിക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com