tag:blogger.com,1999:blog-2128859103258265367.post4619670947194415094..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനകീയ ആധുനികത തേടിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-28926559811126213482010-04-04T22:44:07.281+05:302010-04-04T22:44:07.281+05:30"ബംഗാളിലെ വിവേകാനന്ദന്റെ ബന്ധുവാണെന്ന് കരുതുന..."ബംഗാളിലെ വിവേകാനന്ദന്റെ ബന്ധുവാണെന്ന് കരുതുന്ന സൌമ്യേന്ദ്രനാഥ ടാഗോറാണ് മലബാര്‍ പ്രക്ഷോഭങ്ങളെ ആദ്യമായി ഒരു കര്‍ഷക സമരമെന്നു വിശേഷിപ്പിച്ചത്. ആര്യസമാജക്കാരുടെ കാപട്യംനിറഞ്ഞ പ്രചാരണത്തെ അദ്ദേഹത്തിന് തുറന്നു കാണിക്കാനായി. ഇ എം എസ് പോലും പില്ക്കാലത്ത് സൌമ്യേന്ദ്രനെ ഉപജീവിച്ചാണ് മലബാര്‍ കലാപത്തെ ഒരു യഥാര്‍ഥ കര്‍ഷക പ്രക്ഷോഭമായി അവതരിപ്പിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രബന്ധം രചിക്കുന്നത്."
കെ ഇ എന്‍ ഈ പറഞ്ഞത് ഒരുളുപ്പുമില്ലാത്ത തട്ടിപ്പാണ്.
നമ്പൂതിരിപ്പാട് സൌമ്യേന്ദ്രനെ ഉപജീവിക്കുകയല്ല, നിശിതമായി വിമര്‍ശിക്കുകയാണ് ചെയ്തത്. നമ്പൂതിരിപ്പാടിന്റെ ലേഖനം തന്നെയിതാ:
ഇവിടെ

സൌമ്യേന്ദ്രനാഥ ടഗോര്‍ ട്രോട്സ്കിയൈറ്റ് ആണെന്ന് പാവം കുഞ്ഞയമ്മദ് അറിഞ്ഞമട്ടില്ല.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-64804982631048380982010-01-24T19:42:32.992+05:302010-01-24T19:42:32.992+05:30ഇതു പറയുമ്പോള്‍ ഞാനോര്‍ക്കുന്നത് മുല്‍ക്ക് രാജ് ആന...ഇതു പറയുമ്പോള്‍ ഞാനോര്‍ക്കുന്നത് മുല്‍ക്ക് രാജ് ആനന്ദും അംബേദ്കറും തമ്മില്‍ നടന്ന ഒരു അഭിമുഖമാണ്. മുല്‍ക്ക് രാജ്, 'നമസ്തെ' എന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ പ്രതിസംബോധന അംബേദ്കര്‍ നടത്തിയത് "ഓം പത്മായേം...'' എന്ന് തുടങ്ങുന്ന ഒരു സ്തുതികൊണ്ടാണ്. അതിനര്‍ഥം താമരപ്പൂവിടരട്ടെ എന്നാണ്. നമസ്തെ എന്ന സംബോധന അഭിവാദ്യത്തിന് ഉപയോഗിക്കുമ്പോള്‍ അത് കീഴടങ്ങലിന്റെ ഒരു പ്രയോഗമാണെന്നും അതിനേക്കാള്‍ പ്രബുദ്ധമായ രീതി ബൌദ്ധപശ്ചാത്തലത്തിലുള്ള താമരയെക്കുറിച്ചുള്ള സൂചനയാണെന്നും അംബേദ്കര്‍ വ്യാഖ്യാനിക്കുന്നു. ഇപ്രകാരം താമര ബൌദ്ധമോ പേര്‍ഷ്യനോ ഒക്കെയായ പാരമ്പര്യത്തില്‍ നിന്ന് കടന്നുവന്നതാണെന്നു പറയാം. പില്ക്കാലത്ത് ഇത് പിടിച്ചെടുക്കുകയാണുണ്ടായത് എന്നര്‍ഥം. അങ്ങനെ സച്ചിദാനന്ദന്റെ കവിതയില്‍ പറയും പോലെ 'താമര ഭീതിയുടെ പൂവായി' മാറി. ഭൂതകാലം തിരുത്തി എഴുതപ്പെട്ടു എന്നര്‍ഥം. കീഴാളപാരമ്പര്യത്തില്‍ നിന്നുള്ള ഒരു ചിഹ്നത്തെ പിടിച്ചെടുത്ത് വര്‍ത്തമാനത്തില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള ഒന്നാക്കിത്തീര്‍ത്തു. അപ്പോള്‍ മനോഹരമായ ഒരു പ്രതീകം മാരകമായ ഒന്നായി മാറുന്നത് ചരിത്രത്തിന്റെ വൈപരീത്യമാണ്. രാമനെക്കുറിച്ചും ഇത്തരത്തില്‍ വ്യത്യസ്തമായ പാരായണങ്ങള്‍ സാധ്യമാണ്. എന്നാല്‍ സീരിയലുകളില്‍ പ്രത്യക്ഷപ്പെടുന്ന, സംഘപരിവാരവത്കരിക്കപ്പെട്ട് ഏകമുഖമാക്കിമാറ്റിയ രാമനെ ഇനി നമുക്ക് തിരിച്ചുപിടിക്കാനാവുമോ എന്നത് സംശയാസ്പദമായ കാര്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com