tag:blogger.com,1999:blog-2128859103258265367.post4630177472860777902..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-5777992571373882802011-02-05T23:41:26.599+05:302011-02-05T23:41:26.599+05:30മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയേയും നിയന്ത...മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയേയും നിയന്ത്രണത്തേയും സംബന്ധിച്ച് ഈയിടെ നടന്ന ചര്‍ച്ചകള്‍, സാമ്പത്തിക പരിഷ്കാരങ്ങളുടെ ആരംഭത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയിലുള്ള മൈക്രോഫിനാന്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്ന രാഷ്ട്രങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയ്ക്കാണ് 1990കളുടെ ആരംഭത്തില്‍ മൈക്രോഫിനാന്‍സിന്റെ ആവിര്‍ഭാവത്തെ കണ്ടത്-പ്രത്യേകിച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. സ്വയംതൊഴില്‍ കണ്ടെത്തല്‍ സംരംഭങ്ങള്‍ക്കും മറ്റ് വരുമാന ഉല്പാദന പദ്ധതികള്‍ക്കും മൂലധനം ആവശ്യമായത്ര ലഭിക്കാതെവന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ്, സ്വയം സഹായ പദ്ധതികളെയും അവയും ബാങ്കുകളും സര്‍ക്കാര്‍ പദ്ധതികളും തമ്മിലുള്ള ബന്ധത്തേയും കണ്ടത്. ഈ പദ്ധതികളില്‍ പലതും ലക്ഷ്യംവെച്ചത്, ഹുണ്ടികക്കാരില്‍നിന്ന് അനൌപചാരിക വായ്പാ മേഖലയെ ആശ്രയിക്കുന്ന ദരിദ്രരായ സ്ത്രീകളെ സഹായിക്കുന്നതിനാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട പദ്ധതിയിന്‍കീഴില്‍ ആവിഷ്കരിക്കപ്പെട്ട ഇത്തരം സ്വയംസഹായ പദ്ധതികളിലേക്ക് നിരവധി സ്ത്രീകള്‍ ആകര്‍ഷിക്കപ്പെട്ടു. ഇത്തരം സ്വയംസഹായ സംഘങ്ങളില്‍ 70 ശതമാനത്തിലധികവും രൂപീകരിക്കപ്പെട്ടത് സ്ത്രീകളുടെ നേതൃത്വത്തിലാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com