tag:blogger.com,1999:blog-2128859103258265367.post4642974968247757579..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കൈക്കൊള്ളേണ്ടത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-64816447077954905662012-04-06T06:01:39.748+05:302012-04-06T06:01:39.748+05:30ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ടിയായ സിപിഐ ...ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ടിയായ സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിന് ഏപ്രില്‍ നാലു മുതല്‍ ഒമ്പതു വരെ കോഴിക്കോട് വേദിയാവുന്നു. പാര്‍ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത് ഇത് നാലാംതവണ. 1956ല്‍ പാലക്കാട് നാലാം കോണ്‍ഗ്രസിനും 1968ല്‍ കൊച്ചി എട്ടാം കോണ്‍ഗ്രസിനും 1989ല്‍ തിരുവനന്തപുരം 13-ാം കോണ്‍ഗ്രസിനും ആതിഥ്യമരുളി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരണത്തിന് വേദിയായ കോഴിക്കോട് ഇന്ന് പാര്‍ടിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നാണ്. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ നായകര്‍ കോഴിക്കോട്ടെത്തുന്നത് കോയമ്പത്തൂരില്‍നിന്ന് കോഴിക്കോടുവരെയുള്ള നാലുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്താനും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com