tag:blogger.com,1999:blog-2128859103258265367.post4699004233928834949..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജലാവകാശവും കേരളവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-26134701265016040172011-09-12T20:22:54.068+05:302011-09-12T20:22:54.068+05:30ജലം എന്ന വിഷയം സംസ്ഥാനലിസ്റ്റില്‍നിന്ന് സമവര്‍ത്തി...ജലം എന്ന വിഷയം സംസ്ഥാനലിസ്റ്റില്‍നിന്ന് സമവര്‍ത്തി ലിസ്റ്റിലേക്ക് മാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇന്ത്യയുടെ ഫെഡറലിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ ഭാഗം 11ല്‍ നിയമനിര്‍മാണപരമായ അധികാരങ്ങളുടെ വിഭജനം നടത്തിയിട്ടുണ്ട്. ഏഴാംപട്ടികയിലെ ലിസ്റ്റ് 11 സംസ്ഥാന ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. സംസ്ഥാന ലിസ്റ്റിലെ 17-ാമത് ഇനം ജലമാണ്. പൊതുതാല്‍പ്പര്യത്തിന് യുക്തമാണെന്ന് നിയമംവഴി പാര്‍ലമെന്റ് പ്രഖ്യാപിക്കുന്നത്ര (കേന്ദ്രത്തിന്റെ നിയന്ത്രണത്തിന് കീഴിലുള്ള അന്തര്‍സംസ്ഥാന നദികളുടെയും നദീതടങ്ങളുടെയും ക്രമപ്പെടുത്തലും വികസനവും ഒഴികെ) ജലസംഭരണവും ജലസേചനവും തോടുകളും ഡ്രെയിനേജും ചിറകളും ജലശേഖരണവും ജലശക്തിയും ഉള്‍പ്പെടെ ജലവിഭവസംബന്ധമായ നിയമനിര്‍മാണ അധികാരം ഭരണഘടനാപരമായി നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ്. ഭരണഘടനയില്‍ അധികാരവിഭജനം വ്യക്തമായി നിര്‍വചിച്ചിരിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെ സംസ്ഥാന ലിസ്റ്റിലുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുകയും ഇപ്പോള്‍ വിഷയംതന്നെ സംസ്ഥാന ലിസ്റ്റില്‍നിന്ന് സമവര്‍ത്തി ലിസ്റ്റിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com