tag:blogger.com,1999:blog-2128859103258265367.post4776067367915061214..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഐഎല്‍ഒ നല്കുന്ന മുന്നറിയിപ്പ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-66278511326811122632011-11-02T08:32:22.751+05:302011-11-02T08:32:22.751+05:301929ല്‍ വികസിത മുതലാളിത്ത രാജ്യങ്ങളെ ബാധിച്ച സാമ്പ...1929ല്‍ വികസിത മുതലാളിത്ത രാജ്യങ്ങളെ ബാധിച്ച സാമ്പത്തികക്കുഴപ്പത്തേക്കാളും ഗുരുതരമായ പൊതുപ്രതിസന്ധിയാണ് 2008ല്‍ ആരംഭിച്ചതെന്ന് ഐഎംഎഫ് പോലും വിലയിരുത്തിയത് ഓര്‍ക്കേണ്ടതാണ്. സാമ്പത്തികക്കുഴപ്പംമൂലം ദുരിതമനുഭവിക്കുന്ന ജനം തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങിയതാണ് പുതിയ സംഭവം. അമേരിക്കയുടെ സാമ്പത്തിക സിരാകേന്ദ്രമായ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കുക" എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇത് അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് തോന്നുന്നു. അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ആരംഭിച്ച ബഹുജനസമരം ലോകവ്യാപകമായി വളരുന്നതും ശക്തിപ്പെടുന്നതുമാണ് കാണാന്‍ കഴിയുന്നത്. 951 നഗരങ്ങളിലേക്കും 82 രാജ്യങ്ങളിലേക്കും സമരം വ്യാപിച്ചു എന്നത് മുതലാളിത്തവ്യവസ്ഥയ്ക്ക് ഭീഷണിതന്നെയാണ്. പ്രക്ഷോഭകര്‍ വിളിച്ച മുദ്രാവാക്യംതന്നെ ഏറെ പുതുമയുള്ളതാണ്. അമേരിക്കയിലെ ഭരണാധികാരികള്‍ സമ്പന്നരായ ഒരു ശതമാനത്തിന്റെ താല്‍പ്പര്യം മാത്രമാണ് സംരക്ഷിക്കുന്നതെന്നും 99 ശതമാനം ജനങ്ങളുടെ താല്‍പ്പര്യം അവഗണിക്കുകയാണെന്നും പ്രക്ഷോഭകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. "നിങ്ങള്‍ ഒരു ശതമാനം, ഞങ്ങള്‍ 99 ശതമാനം" എന്നാണ് തെരുവിലേക്കിറങ്ങിയവര്‍ വിളിച്ചുപറയുന്നത്. ഈ മുദ്രാവാക്യം ഇന്നല്ലെങ്കില്‍ നാളെ മുതലാളിത്തവ്യവസ്ഥയുടെ അന്ത്യംകുറിക്കാന്‍പോലും ഇടവരുത്തും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com