tag:blogger.com,1999:blog-2128859103258265367.post4800773394599497201..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇടതുപക്ഷം: ഉയിര്ത്തെഴുന്നേല്പിന്റെ ഒരു പതിറ്റാണ്ട്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-10548285873517385752009-04-08T00:29:00.000+05:302009-04-08T00:29:00.000+05:30ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നത്തേക്കാളു...ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നത്തേക്കാളും വര്‍ധിച്ചിരിക്കുന്നു. മാറിവന്ന ദേശീയ രാഷ്ട്രീയ സമവാക്യങ്ങളാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. വര്‍ഗീയതയുടെയും സാമ്രാജ്യത്വത്തിന്റെയും തിരതള്ളലുണ്ടാകുമ്പോള് ഇടതുപക്ഷനിലപാട് പ്രാധാന്യംനേടുക സ്വാഭാവികമാണ്. മതനിരപേക്ഷത ആശയതലത്തിലും പ്രയോഗമേഖലയിലും സാക്ഷാത്കരിച്ച ഒരേ ഒരു പ്രസ്ഥാനം ഇടതുപക്ഷമാണ്. അതോടൊപ്പം സാമ്രാജ്യത്വത്തിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിക്കുന്നതും ഇടതുപക്ഷമാണ്. ഇന്ത്യയില്‍മാത്രമല്ല ആഗോളതലത്തില്‍തന്നെ ഇടതുപക്ഷത്തിന്റെ ശബ്ദം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. സമകാലീന രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് വ്യത്യസ്തമായൊരു ഇമേജ് ഉണ്ടായിരിക്കുന്നു. അതേസമയം, ഇന്ത്യയുടെ വികസനപ്രക്രിയക്ക് എതിരാണ് ഇടതുപക്ഷം എന്ന ആശയമാണ് വലതുപക്ഷം പ്രചരിപ്പിക്കുന്നത്. വികസനത്തെക്കുറിച്ച് ഇടതുപക്ഷത്തിന്റെ പരിപ്രേക്ഷ്യം നിലവിലുള്ള ഭരണവര്‍ഗങ്ങളില്‍നിന്ന് വിഭിന്നമാണ്. പക്ഷേ അതിന്റെ ജനകീയ സ്വഭാവം തിരിച്ചറിയപ്പെടുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. എങ്കില്‍മാത്രമേ ഇടതുപക്ഷം ജനങ്ങളുടെ താല്പര്യങ്ങള്ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന ആശയം സാമൂഹ്യാവബോധത്തിന്റെ ഭാഗമാകുകയുള്ളു.,,,,,<BR/><BR/>ശ്രീ. കെ എന്‍ പണിക്കരുമായി പി പി ഷാനവാസ് നടത്തുന്ന അഭിമുഖംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com