tag:blogger.com,1999:blog-2128859103258265367.post4804623216910335031..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മതവും രാഷ്ട്രീയവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger16125tag:blogger.com,1999:blog-2128859103258265367.post-7726436367372879782008-10-26T18:53:00.000+05:302008-10-26T18:53:00.000+05:30@ശ്രീവര്‍ധന്‍"...മതത്തെ ദുരുപയോഗം ചെയ്യുമ്പോള...@ശ്രീവര്‍ധന്‍
"...മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിലേക്കു തന്നെ വിരല്‍ ചൂന്ടണം.. "

അത് തന്നെ അല്ലെ സുഹൃത്തേ ഞാനും പറഞ്ഞത്? പിന്നെ പഴയകാല രാഷ്ട്രീയക്കാരുടെ പേര് വിവരങ്ങളിലെക്കോ അവരുടെ പ്രവര്‍ത്തന മേഘലയെപറ്റിയോ ആധികാരികമായി പറയാന്‍ ഉള്ള ഒരു അനുഭവ സമ്പത്തു എനിക്കില്ല. അതുകൊണ്ട് ഞാന്‍ അതിലേക്കു കടക്കുന്നില്ല. എന്റെ കാഴ്ച, ഈ നേതാക്കള്‍ സാധാരണക്കാരില്‍ എത്ര വിശ്വാസവും എത്ര സ്വാധീനവും ഉണ്ടാക്കിയിരുന്നു എന്നാണു. അത് ഏത് അളവുകോലില്‍ അളന്നാലും ഇന്നത്തെ നേതാക്കളുടെ ഒരു പടി മുന്നില്‍ തന്നെ നില്ക്കും എന്നാണു എന്റെ വിശ്വാസം.

പിന്നെ ഇന്നത്തെ അവസ്ഥക്ക് കാരണം അന്വേഷിച്ചു പോയാല്‍ എല്ലാവര്ക്കും ഒരു പങ്കുള്ളതായി കാണും. ഞാനും നിങ്ങളും അടക്കം. അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ pareto technique ഇല് പറയുന്ന പോലെ, 80 ശതമാനം പ്രശ്നങ്ങളും ഉണ്ടാക്കുന്നത് 20 ശതമാനം കാരണങ്ങള്‍ ആണ് എന്നാണു.

മതനേതാക്കള്‍ + കൊളോണിയല്‍ ശക്തികള്‍ + രാഷ്ട്രീയ ഹിജടകള്‍ --> ആ 20 ശതമാനം കാരണങ്ങളും അവരുണ്ടാക്കുന്ന 80 ശതമാനം പ്രശ്നങ്ങളും ആണെന്നാണ് എനിക്ക് തോന്നുന്നത്.

മറുപടി അയച്ചതിന് നന്ദി.
സന്തോഷ്Santoshhttps://www.blogger.com/profile/09934059469054903963noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-65382195591155337422008-10-26T03:28:00.000+05:302008-10-26T03:28:00.000+05:30സന്തോഷ് താങ്കള്‍ പറഞ്ഞ ചില വസ്തുതകലോടു യോജിക്കുമ്പ...സന്തോഷ് താങ്കള്‍ പറഞ്ഞ ചില വസ്തുതകലോടു യോജിക്കുമ്പോള്‍ തന്നെ വിയോജിപ്പുകളും പ്രകടിപ്പിച്ചു കൊള്ളട്ടെ,സമീപ കാലത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ ഒരു വിഷന്‍ statement അഥവാ ഫാഷന്‍ ലോഗോ താന്കലുറെ അഭിപ്രായരൂപതിലാ,"എന്റെ മാതാപിതാക്കളുടെ ചെറുപ്പക്കാലത്ത് ഉണ്ടായിരുന്ന നേതാക്കന്മാരെ, അവര്‍ ഏത് പ്രത്യയശാസ്ത്രതിന്ടെ വക്താക്കള്‍ ആണെന്കിലും പ്രത്യാശയോടെ ആണ് ജനങ്ങള്‍ നോക്കി കണ്ടിരുന്നത്.(they used to look up to their leaders.) ഇന്നോ?" ആരായിരിക്കും 'പ്രത്യാശയോടെ' ജനങ്ങള്‍ നോക്കിയവര്‍,കൊണ്ഗ്രെസ്സിലെ C.K.G യും,നെഹാരുവും മനോരമ പത്രം പോലും ഇന്നു supplement ഇറക്കി വിടുന്ന AKG യും EMS ഒക്കെയാവാം..EMS ന്റെ മുഖവും പട്ടിയുടെ ഉടലും വാലും വച്ചു മാതൃഭൂമിയില്‍ കാര്‍ടൂണ്‍ ഉണ്ടായിരുന്നു,അവരൊക്കെ ചില ജന വിഭാഗമ്കലാല് അന്നും ക്രൂരമായി വേരുക്കപ്പെട്ടിരുന്നു,അന്ന്..
എന്തിന് രാഷ്ട്രീയക്കാരെ മാത്രമാക്കണം,അടിയും ഇടിയും കൊണ്ടു,ജയിലില്‍ കിടന്നു നാട് കടത്തപ്പെട്ട, സ്വടെശാഭിമാനി രാമകൃഷ്ണപിള്ളയെ ഓര്‍ക്കുന്നോ, ACറൂമിലിരുന്നു,'ജനപക്ഷ'പേന ഉന്തുന്ന രാഷ്ട്രീയ പിമ്പ് നിലവാരം ഉള്ള മാധ്യമ പ്രവര്തകരല്ലേ മഹാഭൂരിപക്ഷം..ഇനി judiciary ക്ക് പോകാം.അമേരിക്കയിലൊക്കെ ജഡ്ജിമാര്‍ ജനങ്ങളോട് സ്വത്തു വെളിപ്പെടുത്തണമെന്ന് നിയമമുണ്ട്,നമ്മുടെ നാട്ടില്‍ അതില്ല,ഫലമോ,20%judiciary അഴിമാതിക്കാരെന്നാണ്, മര്കന്റെയ കട്ജു പോലുള്ള സുപ്രീം കോടതി ജഡ്ജിമാര്‍ പറയുന്നത്.(സ്വയം അഴിമതി രഹിത പരിശുദ്ധി നിലനിര്‍ത്തുക, അല്ലെങ്കില്‍ ഒഴിഞ്ഞുപോകുക എന്ന് ജഡ്ജിമാര്‍ക്ക് ചിഫ് ജസ്റ്റിസ് k.g.ബാലകൃഷ്ണന് സര്കുലര് അയച്ചു എന്ന വാര്‍ത്ത ഇതിനോട് കൂട്ടി വായിക്കാം) ഏത് മേഖലയിലാണ് ഈ അപചയം ഇല്ലാത്തത്...സുഹൃത്തേ, ഇനിയും നീട്ടിയാല്‍ വിരല്‍ എന്നിലേക്കും നിങ്ങളിലെക്കും നീളും..സ്കോച്ചും നാടനുമോക്കെയടിച്ചു,ഉല്ലസിച്ചു വിപ്ലവം പറയുകയായിരുന്നോ,നമ്മുടെ തൊട്ടു മുന്‍ തലമുറ എന്ന് ആത്മ പരിശോധനയും നല്ലതായിരിക്കും.അപ്പോള്‍ മതം+കൊളോണിയല്‍ ശക്തി+രാഷ്ട്രീയക്കാര്‍ എന്ന് മാത്രം മതിയാവില്ല..മതം,രാഷ്ട്രീയം,കൊളോണിയല്‍ ശക്തി,മീഡിയ, കോടതി...എന്ന് തുടങ്ങി ഞാനും നിങ്ങളുമാടക്കം എന്നാവേണ്ടി വരും,പക്ഷെ അത് വെറും ജനറല്‍ statement അഥവാ subjective statement ആയിപ്പോകില്ലേ.പോക്കെട്ടടിക്കാരന് കള്ളന്, കള്ളന് എന്ന് വിളിച്ചു രക്ഷപ്പെടുമ്പോള്‍,അവനെ നോക്കി സമീപത്തെ ചിലരെല്ലാം ചിരിക്കുന്നുണ്ടായിരുന്നു, കരയുന്നുണ്ടായിരുന്നു,എന്നൊക്കെ പറയുന്നതു, കുറ്റവാളിയെ രക്ഷിക്കലാണ്.ഗാന്ധിയും ഗോട്സെയും ഒരേ മതക്കാരും അതുകൊണ്ട് തന്നെ തുല്യ പരിശുദ്ധര്‍ ആണെന്നും,അസാദും ജിന്നയും തമ്മില്‍ അന്തരമില്ലെന്നുമൊക്കെ പറഞ്ഞു വെക്കുന്നതിനു സമമാനത്.
സുഹൃത്തേ,
അതുകൊണ്ട് objective ആകെണ്ടിടത്, objective ആകുക തന്നെ വേണം, മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിലേക്കു തന്നെ വിരല്‍ ചൂന്ടണം..Srivardhanhttps://www.blogger.com/profile/01714892367286251177noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35757571144213359112008-10-26T00:33:00.000+05:302008-10-26T00:33:00.000+05:30വായിച്ചു വന്നപ്പോ ഒരു സംശയം. ഇനിയിപ്പോ ഞാന്‍ വായിച...വായിച്ചു വന്നപ്പോ ഒരു സംശയം. ഇനിയിപ്പോ ഞാന്‍ വായിച്ച പോസ്റ്റും കമന്റും ഒക്കെ വെവ്വേറെ ആണോ എന്ന്... സംശയം തീര്‍ക്കാന്‍ വീണ്ടും വായിച്ചു....

പ്രിയ ഫോറം; താങ്കള്‍ ഈ പറഞ്ഞതിന്ടെ കൂടെ ഒന്ന് കൂടി ചേര്‍ക്കണം - താങ്കളുടെ അഭിപ്രായം അഥവാ കാഴ്ചപാട് എന്ന്. ഉറക്കെ പറഞ്ഞത് കൊണ്ട് അത് സത്യമാവില്ല!

വര്‍ഷങ്ങള്‍ ആയി നിലനിന്നു പോരുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ ആണ് വര്‍ഗീയതയും കൊളോണിയല്‍ രാഷ്ട്രീയ താല്പര്യങ്ങളും. ഇതിനെ രണ്ടും വേറിട്ട് കാണാന്‍ പറ്റില്ല എന്നാണു എന്റെ "അഭിപ്രായം". മതം/വര്‍ഗീയത ഒരു പ്രശ്നം തന്നെ ആണ്. അതിനെ ഒരു theory/textbook version ആയി മാത്രം കണ്ടാല്‍ മാത്രമേ താങ്കള്‍ പറഞ്ഞതിനോടൊക്കെ യോജിക്കാന്‍ പറ്റുകയുള്ളൂ.

".....ഇതിന്റെ യഥാര്‍ത്ഥകാരണം ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതത്തിനു സംഭവിക്കുന്ന പരാജയമാണ്...."
മാഷേ, അതുതന്നെയല്ലേ രാഷ്ട്രീയത്തിനു പറ്റിയ അപചയവും? എന്തുകൊണ്ടാണ് ഇന്ന് ഒരു സാധാരണക്കാരന് രാഷ്ട്രീയക്കാരനെ കണ്ടാല്‍ ചൂലെടുക്കുന്നത്? (ഒരു അതിശയോക്തി ആണേ...) ഒരു മുറുമുറുപ്പോടെ അല്ലാതെ ഒരു രാഷ്ട്രീയക്കാരനോട് സഹകരിക്കുന്ന ഒരു സാധാരണക്കാരനെ ഞാന്‍ കണ്ടിട്ടില്ല... എന്റെ മാതാപിതാക്കളുടെ ചെറുപ്പക്കാലത്ത് ഉണ്ടായിരുന്ന നേതാക്കന്മാരെ, അവര്‍ ഏത് പ്രത്യയശാസ്ത്രതിന്ടെ വക്താക്കള്‍ ആണെന്കിലും പ്രത്യാശയോടെ ആണ് ജനങ്ങള്‍ നോക്കി കണ്ടിരുന്നത്... (they used to look up to their leaders...) ഇന്നോ?

നേതാക്കന്മാരില് പ്രതീക്ഷ അര്പ്പിച്ചുട്ടു കാര്യമില്ലെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായി... അതുകൊണ്ട് ജനങ്ങള്‍ ഭക്തിമാര്ഗതിലേക്ക് നീങ്ങാന്‍ തുടങ്ങി... അതിനെക്കാള്‍ നല്ല ഒരു ബിസിനസ് ഇന്നുണ്ടോ? തൃശ്ശൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസില്‍ പോയാല്‍ എത്രയെത്ര ചാത്തന്‍സേവ മഠങ്ങള്‍ കാണാം? ഇന്ന് കൊച്ചു കേരളത്തില്‍ ഉള്ള "retreat center" എത്രയെണ്ണം ആണെന്ന് അറിയാമോ? മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എത്ര "training centers" ഉണ്ടെന്നു അറിയാമോ? ഇത് നമുക്കെല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ നേതാക്കന്മാര്ക്ക് അടക്കം.

അവരവരുടെ പ്രവര്‍ത്തന രീതികള്‍ പരിഷ്കരിച്ച് ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാന്‍ നോക്കാതെ നമ്മുടെ രാഷ്ട്രീയക്കള് ഇവര്‍ക്ക് പിണിയാളുകള്‍ ആയി. അവര്‍ വോട്ടുബാങ്ക് ആയി. അതുകൊണ്ട് മതത്തിനെ മാത്രം കുറ്റം പറയുന്നതിനോട് തീരെ യോജിക്കാന്‍ കഴിയില്ല.

വര്‍ഗീയത ഒരു വലിയ വിഷം ആണ്. ഒരു തുള്ളി മനസ്സില്‍ വീണാല്‍, തിരിച്ചു വരവ് അസാധ്യം. അതിനെ മുതലെടുത്ത രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോള്‍ മുതലക്കനീര് ഒഴുക്കാന്‍ ഒരു അവകാശവും ഇല്ല.

അപ്പൊ പറഞ്ഞു വന്നത്... ഇതുപോലെ സങ്കീര്‍ണമായ ഒരു സാമൂഹ്യ വിപത്ത്തിന്ടെ ഉത്തരവാദിത്വം മതത്തിന്റെ തലയില്‍ കെട്ടി വെച്ചിട്ട് രക്ഷപെടാന്‍ ഒരു രാഷ്ട്രീയക്കാരന്റെയും മനസ്സാക്ഷി അനുവദിക്കില്ല.

മതനേതാക്കള്‍ + കൊളോണിയല്‍ ശക്തികള്‍ + രാഷ്ട്രീയ ഹിജടകള്‍ = ഇന്നത്തെ സമൂഹ വിപത്ത്!Santoshhttps://www.blogger.com/profile/09934059469054903963noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7742427153391154702008-10-22T14:20:00.000+05:302008-10-22T14:20:00.000+05:30ഏത് അഭിവന്ദ്യ മൂടും താങ്ങിക്കോ,ബട്ട് ചുറ്റും നടക്ക...ഏത് അഭിവന്ദ്യ മൂടും താങ്ങിക്കോ,ബട്ട് ചുറ്റും നടക്കുന്നത് കാണുവാ കേക്കുക.ഈ അസിസ്റ്റന്റ് നിയമനത്തിന് അരുഷ്യെ പരുഷ നടത്തിയതും,ആളെ വിളിച്ചതുമെല്ലാം'ജാടയില്ലാത്ത'യു.ഡി.എഫ് ആണല്ലോ പൊന്നെ,പിന്നെ ചാണ്ടി അച്ചായന്റെ സെക്രട്ടറി കംബര നാരാണന് അണ്ണന്റെ മക്കളൊക്കെ ലിസ്ടിലുണ്ടല്ലോ.അതല്ലേ അത്യാവശ്യം സീല്ക്കാരവും,ഓരിയിടലും മാത്രം നടത്തി മുണ്ടാടിരിക്കുന്നെ,സിദ്ധിക്കന്മാരും,യുവ മോര്ച്ചരിക്കാരും ഒക്കെ.ഇനി താനൊന്നു മഞ്ജേശ്വരം മുതല്‍ പാറശാല വരെ നടന്നു ഒന്നു കുലുക്കി നോക്ക് കേട്ടോ,അരുഷ്യെ..Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-38749827942152682052008-10-22T10:52:00.000+05:302008-10-22T10:52:00.000+05:30കേരള യൂണിവേറ്സിറ്റി അസിസ്റ്റണ്റ്റ് നിയമനം തന്നെ ...കേരള യൂണിവേറ്സിറ്റി അസിസ്റ്റണ്റ്റ് നിയമനം തന്നെ ഉദാത്തമായ ഉദാഹരണം , കയ്യോടെ പിടിച്ചു, ലോകായുക്ത എല്ലവരെയും പിരിച്ചുവിടാന്‍ പറഞ്ഞു ഇന്നേവരെ ഗവണ്‍മണ്റ്റ് ഒരു നടപടിയും എടുക്കാതെ മണ്ണില്‍ മുഖം പൂഴ്ത്തി ഇരിക്കുകയാണു വിപ്ളവനായകന് വീ എസ് പഠിക്കുന്നതെ ഉള്ളു രണ്ടാം മുണ്ടശേരിക്കും മിണ്ടാട്ടമില്ല എടോ എലിക്കാട്ടൂറേ സീ പീ എം മൂടു താങ്ങികളേ ഇങ്ങിനെ ഒരു നഗ്നമായ അഴിമതി അരുണാകരണ്റ്റെയോ ആണ്റ്റണ്ടിയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ കാലത്തു നടന്നിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ കാസറ്ഗോഡ് മുതല്‍ പാറശ്ശാല വരെ എത്റ ബസു കത്തിയേനെ, എത്റ ഹറ്‍ത്താലും ബന്ദും നടത്തിയേനേ എടോ നിങ്ങള്‍ക്കൊക്കെ നാണം ഉണ്ടോ ഒരു ടെസ്റ്റ് നടത്തി റിട്ടണ്‍ ടെസ്റ്റില്‍ ആദ്യം വന്നവരൊന്നും ലിസ്റ്റില്‍ ഇല്ല പകരം സിന്ധു ജോയിയുടെ മച്ചമ്പിയും ശിവങ്കുട്ടീടെ ശെഷക്കാരനും കൂട്ടത്തില്‍ കമ്പര നാരായണണ്റ്റെ മോളും ഉണ്ട്, ഇണ്റ്ററ്‍ വ്യൊവിണ്റ്റെ പേപ്പറ് ഇല്ല, മാറ് ക്കു ലിസ്റ്റ് ഇല്ല, അയച്ച കടലാസില്ല എടോ ഇതില്‍ കൂടുതല്‍ കള്ളം ഇനി എന്തു നടക്കാനുണ്ട്? ഉളൂപ്പുണ്ടോ നിങ്ങള്‍ക്കു? താനൊക്കെ ആണൂ ഈ പരീക്ഷ എഴുതിയതെന്നു വയ്ക്കു, സഹിക്കുമോ ഈ നഗ്ന തെമ്മാടിത്തം?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32039349026636884492008-10-22T09:04:00.000+05:302008-10-22T09:04:00.000+05:30"...ഇങ്ങനെ ഉയര്‍ന്ന നിലവാരത്തില്‍ ideology പറഞ്ഞാല്‍..."...ഇങ്ങനെ ഉയര്‍ന്ന നിലവാരത്തില്‍ ideology പറഞ്ഞാല്‍ ഒരു ഉമ്മ വച്ചു തരും."

HA HA HABaiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28328019515908060782008-10-22T02:09:00.000+05:302008-10-22T02:09:00.000+05:30ഓ, ശാനവാസിനും ഹസ്സനും ചെന്നിതലക്കുമൊക്കെ ജാടയില്ലാ...ഓ, ശാനവാസിനും ഹസ്സനും ചെന്നിതലക്കുമൊക്കെ ജാടയില്ലാത്തത് പൊക്കിനോക്കി വന്നിരിക്കുഅല്ലേ ഒരു ജാടയില്ലാത്ത ആരുഷി, അതും well defined റൂള്‍ "ഇല്ലാത്തതിനാല്‍".
അതെന്താ ഈ'വെല്‍ ഡി ഫയ്ന്‍'. ജാടയില്ലാതവര്ക്ക് കട്ടാലും,പിടിച്ചാലുമോന്നും IPC ബാധകമല്ലല്ലോ, ഇങ്ങനെ ഉയര്‍ന്ന നിലവാരത്തില്‍ ideology പറഞ്ഞാല്‍ ഒരു ഉമ്മ വച്ചു തരും.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24383532074538752942008-10-21T19:07:00.000+05:302008-10-21T19:07:00.000+05:30ആരുഷി, ഈ പോസ്റ്റ് കേരളത്തിലെ LDF / UDF രാഷ്ട്രീയത്...ആരുഷി, ഈ പോസ്റ്റ് കേരളത്തിലെ LDF / UDF രാഷ്ട്രീയത്തെ പറ്റിയണെന്നാണോ താങ്കള്‍ മനസിലാക്കിയത്! കൊള്ളാം.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59735280411365001882008-10-21T17:33:00.000+05:302008-10-21T17:33:00.000+05:30very good.very good.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-91896325459069601312008-10-21T16:05:00.000+05:302008-10-21T16:05:00.000+05:30അത് ശരിതന്നെ അവന്മാരെയും ചേറ്ത്തു തന്നെ, പക്ഷെ ...അത് ശരിതന്നെ അവന്മാരെയും ചേറ്ത്തു തന്നെ, പക്ഷെ അവന്മാറ്ക്കീ ജാഡയില്ല എല്ലാം മറയില്ലതെ തന്നെ, കോണ്‍ ഗ്രസുകാരണ്റ്റെ മോട്ടൊ ഞാന്‍ കക്കും നീയും വീണേല് കട്ടൊ, ഞാന്‍ പെണ്ണു പിടിക്കും നീയും വേണേല്‍ പിടിച്ചോ , ഞാന്‍ മദ്യപിക്കും നീയും വേണേല്‍ അടിച്ചോ,തീറ്ന്നു ഹസ്സണ്റ്റെയും എം ഐ ഷാനവസിണ്റ്റെയും ഒക്കെ പരിപാടി കമ്യൂണിസ്റ്റ് അതല്ലല്ലോ വെല്‍ ഡിഫൈന്‍ഡ് റൂള്‍സ് ഉണ്ട് പക്ഷെ വാക്കും പ്റവറ്‍ത്തിയും തമ്മില്‍ പൊരുത്തമേതും ഇല്ലാത്തവരായതു കൊണ്ടൂം ഗീബത്സു കളിക്കുന്നതുകൊണ്ടൂം കമ്യൂണിസ്റ്റുകാരെ പറഞ്ഞൂന്നെ ഉള്ളു, ആരുഷി ആറ് എസ് എസ് കോണ്‍ഗ്രസ് അല്ലേയല്ല നിങ്ങളുടെ ഒപ്പം ഉണ്ട്, ബീ ജേപീയും മുസ്ളീം ലീഗും തനി വറ് ഗീയം തന്നെയല്ലോ , അപ്പോള്‍ വറ് ഗീയത ഇല്ലാത്തവര്‍ എവിടെ പോകണം എവിടെയും ഇടമില്ല പള്ളീലും മണിയടി പള്ളിക്കുടത്തിലും മണിയടി എന്നു പറഞ്ഞപോലെAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81859578871942559262008-10-21T15:39:00.000+05:302008-10-21T15:39:00.000+05:30"എന്നാല്‍ രാഷ്ട്രീയതാല്പര്യങ്ങള്ക്കുവേണ്ടി മതങ്ങള..."എന്നാല്‍ രാഷ്ട്രീയതാല്പര്യങ്ങള്ക്കുവേണ്ടി മതങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇന്ത്യയില്‍ നാം ഇന്ന് കാണുന്നത്. ഇത് രാഷ്ട്രീയത്തിന്റെ തെറ്റാണെന്ന് ഞാന്‍ പറയുകയില്ല. ഇതിന്റെ യഥാര്‍ത്ഥകാരണം ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതത്തിനു സംഭവിക്കുന്ന പരാജയമാണ്. രാഷ്ട്രീയതാല്പര്യങ്ങള്ക്കുവേണ്ടി മതങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശബ്ദിക്കാന്‍ എന്തുകൊണ്ട് മതങ്ങള്‍ക്ക് കഴിയുന്നില്ല? എത്ര മതപുരോഹിതന്മാര് തങ്ങളുടെ മതം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രതപുലര്‍ത്തുന്നുണ്ട്. തങ്ങളുടെ മതത്തിന്റെപേരില്‍ ജനങ്ങളെ സ്വാധീനിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ എത്രപേര്‍ പ്രതികരിക്കുന്നുണ്ട്?"

എന്നല്ല, മതപുരോഹിതന്മാരാണ് തങ്ങളുടെ കച്ചവടതാല്പര്യങ്ങള്ക്കായി രാഷ്ട്രീയത്തിലേക്ക് ഇടപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കുന്നത്. കുറച്ച് കാലം മുമ്പ് വരെ പരോക്ഷമായിട്ടാണെങ്കില്‍ ഇപ്പോഴത് നേരിട്ട് തന്നെയായിട്ടുണ്ട്. ഹിന്ദു മതത്തിലാണെങ്കില്‍ വിവിധ സമുദായ സംഘടനാ നേതാക്കള്‍ക്കാണ് ഈ റോള്‍. മത-ആത്മീയ-സമുദായ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി സാധ്യമായത്രയും അകലം പാലിക്കണം. തിരിച്ച് രാഷ്ട്രീയ നേതാക്കളും. അല്ലെങ്കില്‍ അങ്ങനെയുള്ളവരെ മാത്രമെ ഈ രണ്ടുരംഗത്തും നേതൃനിരയില്‍ നിര്‍ത്തുകയുള്ളൂ എന്ന് ജനം തീരുമാനിക്കണം. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും അണികള്‍-അനുയായികളോട് തന്നെയാണ് പറയുന്നത്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47592528793540245072008-10-21T15:14:00.000+05:302008-10-21T15:14:00.000+05:30എന്തിന് കൊയംബതുര്‍ സ്ഫോടനം മാത്രം,ഒരു രാജ്യത്തെ ജന...എന്തിന് കൊയംബതുര്‍ സ്ഫോടനം മാത്രം,ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഒറ്റുകൊടുത്തു, ഹിസ്ബുള്‍ മുജതിര് നേതാവിനെ രാജ്യത്തെ ഒരു കാബിനെറ്റ് മന്ത്രി(ജസ്വന്ത് സിംഗ്) അകമ്പടി സേവിച്ചു ഭീകരരുടെ മാളത്തില്‍ കൊണ്ടു കൊടുത്തതും കൂട്ടിവായിക്കാം.എന്തിന്?വലിയ രാജ്യസ്നേഹികള്‍ ആണ് പോലും...നാണം ഉന്റെന്കില്‍ മുന്നിലും പിന്നിലും പൊത്തിപ്പിടി ആരുഷി..അബ്ദുള്ള കുട്ടിയെ ഇറക്കിയോ, ഓ അവര്‍ കപട മതെതരാര്‍ അല്ലെ, ശുദ്ധ പശുവിന് പാല് കോമണ്‍ സിവില്‍ കോഡ് കാര്‍ ചെയ്തതെന്താ കഴിഞ്ഞ ലോകസഭ ഇലക്ഷന് മുമ്പു, ഉത്തരേന്ത്യന്‍ ഒത്തു പള്ളി മാഷന്മാര്ക്കു ഖജനാവില്‍ നിന്നു കാശ് കൊടുക്കാന്‍ വാഗ്ദാനം..ആര് വാഗ്ദാനിച്ചു..സാക്ഷാല്‍ വാജ്പേയി ജി ജി ജി.പച്ച തലപ്പവോക്കെ വച്ചു ഡല്‍ഹി ഇമാമിന്റെ കൂടെ ഒരു സല്‍ക്കാരവും..(സംശയമുന്ടെന്കില്‍ അക്കാലത്തെ പത്രം ഒന്നു മരിച്ചു നോക്ക്).പിന്നെ ഗാന്ധിയന്മാരുറെ കാര്യം പറഞ്ഞാല്‍ വായ് നാറും...സൊ ദീര്ഘിപ്പിക്കുന്നില്ലാ. കംമ്യുനിസ്ടുകലോടോപ്പം ഈ മഹാ രാജ്യസ്നേഹം പോട്ടിയോളിക്കുന്നവരോടും മാതൃകയാവാന്‍ പറയു, അതല്ലേ അതിന്റെ ഒരു ശരി,aarushi..Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33123695591083971882008-10-21T14:00:00.000+05:302008-10-21T14:00:00.000+05:30nicely writtenമതത്തിന്റെ പേരു പറഞ്ഞു രാഷ്ട്രീയ പാര...nicely written

മതത്തിന്റെ പേരു പറഞ്ഞു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കരുത് എന്ന ആശയം പ്രായോഗികമാണോ?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34480499297114448822008-10-21T13:41:00.000+05:302008-10-21T13:41:00.000+05:30മതം നോക്കിയാണൂ കമ്യൂണിസ്റ്റുകാരും സ്ഥാനാറ്ഥികളെ ന...മതം നോക്കിയാണൂ കമ്യൂണിസ്റ്റുകാരും സ്ഥാനാറ്ഥികളെ നിറ്ണ്ണയിക്കുന്നത്, കോയമ്പത്തൂറ് ബോംബു കേസില്‍ ശിക്ഷിക്കാതിരുന്നു എന്നതുകൊണ്ട് മദനി നിരപരാധി ആകുന്നില്ല അയാളാണൂ അതിനെല്ലാം പിന്തുണ കൊടുത്തതെന്നു എല്ലവറ്ക്കും അറിയാം എന്നാലും പൊന്നാനി സീറ്റു മറിക്കാന്‍ ഇപ്പോള്‍ മദനിയെ എഴുന്നള്ളിക്കുന്നതു മതം നോക്കിയല്ലേ കണ്ണൂറ് കോണ്‍ഗ്രസിണ്റ്റെ കുത്തക സീറ്റു പിടിച്ചെടുക്കാന്‍ അബ്ദുള്ളക്കുട്ടിയെ ഇറക്കി ഇസ്ളാം കാറ്ഡ് കളീച്ചതാരു, ആലപ്പുഴ സീറ്റില്‍ സുധീരനെ മറിക്കാന്‍ കത്തോലിക്കനെ സ്വതന്ത്റനാക്കി നിറ്ത്തിയതാര്? ചത്ത കുതിരയാക്കി നെഹ്റു തള്ളിയ ലീഗിനെ മലപ്പുറം ജില്ല ഉണ്ടാക്കി പുനറ് ജീവിപ്പിച്ചതാരു? മതവും ജാതിയും എല്ലാം നോക്കിയാണൂ കമ്യൂണിസ്റ്റുകാറ്‍ പഞ്ചായത്തില്‍ പോലും ആളെ നിറ്ത്തുന്നത്, ആദ്യം നിങ്ങള്‍ മാത്റ്ക കാണിക്കു, ഞങ്ങള്‍ പിന്തുടരാംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51326279579547043972008-10-21T13:37:00.000+05:302008-10-21T13:37:00.000+05:30well saidwell saidഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9248644181654410602008-10-21T13:24:00.000+05:302008-10-21T13:24:00.000+05:30എല്ലാ മതങ്ങള്‍ക്കും ബാധകമായ അടിസ്ഥാനമൂല്യങ്ങളെക്കു...എല്ലാ മതങ്ങള്‍ക്കും ബാധകമായ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് സ്വാമി വിവേകാനന്ദന് തന്റെ ചിക്കാഗോ പ്രസംഗത്തില്‍ പറയുകയുണ്ടായി. ആ അടിസ്ഥാന മൂല്യങ്ങളാണ് ഏറ്റവും പ്രധാനം. സത്യം, സ്നേഹം, സമത്വം, നീതി, സഹാനുഭൂതി, മനുഷ്യന്റെ മാന്യത, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിലുള്ള മനസ്സലിവ് എന്നിവയാണവ. ഏതെങ്കിലും മതം ഇവയ്ക്കെതിരെ സംസാരിക്കുന്നുണ്ടോ? മതങ്ങള്‍ ഈ മൂല്യങ്ങള്‍ കൃത്യമായി പിന്തുടരുകയാണെങ്കില് രാഷ്ട്രീയത്തിനും മതത്തിനുമിടയില്‍ യാതൊരുവിധ വൈരുദ്ധ്യവും നിലനില്‍ക്കേണ്ടതില്ല. എന്നാല്‍ രാഷ്ട്രീയതാല്പര്യങ്ങള്ക്കുവേണ്ടി മതങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇന്ത്യയില്‍ നാം ഇന്ന് കാണുന്നത്. ഇത് രാഷ്ട്രീയത്തിന്റെ തെറ്റാണെന്ന് ഞാന്‍ പറയുകയില്ല. ഇതിന്റെ യഥാര്‍ത്ഥകാരണം ശരിയായ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതത്തിനു സംഭവിക്കുന്ന പരാജയമാണ്. രാഷ്ട്രീയതാല്പര്യങ്ങള്ക്കുവേണ്ടി മതങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശബ്ദിക്കാന്‍ എന്തുകൊണ്ട് മതങ്ങള്‍ക്ക് കഴിയുന്നില്ല? എത്ര മതപുരോഹിതന്മാര് തങ്ങളുടെ മതം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രതപുലര്‍ത്തുന്നുണ്ട്. തങ്ങളുടെ മതത്തിന്റെപേരില്‍ ജനങ്ങളെ സ്വാധീനിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ എത്രപേര്‍ പ്രതികരിക്കുന്നുണ്ട്?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com