tag:blogger.com,1999:blog-2128859103258265367.post4830589495465623705..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബ്രസീലിയന്‍ ഇടതുപക്ഷത്തിന്റെ വിജയഗാഥവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-92229581692260362342011-12-17T10:30:12.607+05:302011-12-17T10:30:12.607+05:30അമേരിക്കന്‍ അര്‍ധഗോളത്തെ മൂന്നായി തിരിക്കാം. ഏറ്റവ...അമേരിക്കന്‍ അര്‍ധഗോളത്തെ മൂന്നായി തിരിക്കാം. ഏറ്റവും വടക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രമായ കനഡ. തൊട്ടുതെക്ക് അമേരിക്കന്‍ ഐക്യനാട്. അതിന്റെ തെക്കുഭാഗത്തുള്ളതാണ് ലാറ്റിനമേരിക്ക. അവയെ വീണ്ടും മൂന്നായി തിരിക്കാം. മെക്സിക്കോമുതല്‍ പനാമവരെയുള്ള മധ്യ അമേരിക്ക. അതിനും തെക്കായി ദക്ഷിണ അമേരിക്ക. തെക്കെ അമേരിക്കയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന വെനസ്വേലയുടെയും മെക്സിക്കോ ഉള്‍ക്കടലിന്റെയും കിഴക്കു ഭാഗത്തായി വളഞ്ഞുകിടക്കുന്ന കരീബിയന്‍ ദ്വീപ് സമൂഹം. ക്യൂബ, ട്രിനിഡാഡ്, ഹെയ്തി, ഡൊമനിക്ക തുടങ്ങിയവയെല്ലാം ഈ ശൃംഖലയില്‍പ്പെടുന്നു. ഇവയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ചില ചെറിയ രാജ്യങ്ങളുണ്ടെങ്കിലും മിക്ക രാജ്യങ്ങളും സ്പാനിഷാണ് സംസാരിക്കുന്നത്. സ്പെയിനിന്റെ അധീനതയിലായിരുന്നു ഈ രാജ്യങ്ങളെല്ലാം. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ബ്രസീലാണ്. ബ്രസീലിലെ പ്രധാനഭാഷ പോര്‍ച്ചുഗീസാണ്. 19 കോടിയില്‍പ്പരം ജനങ്ങളുള്ള ബ്രസീല്‍ ലോകത്തിന്റെ അഞ്ചാമത്തെ വലിയ രാജ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ ആമസോണ്‍ ഒഴുകുന്നത് ബ്രസീലിലൂടെയാണ്. ആമസോണിന്റെയും പോഷക നദികളുടെയും തീരങ്ങള്‍ വനനിബിഡമാണ്. മഹാനായ ശാസ്ത്രജ്ഞന് ചാള്‍സ് ഡാര്വിന് ആമസോണ്‍ വനാന്തരങ്ങളില്‍ പര്യവേക്ഷണം നടത്തി അവിടത്തെ സസ്യജാല വൈവിധ്യത്തെക്കുറിച്ച് കവിത തുളുമ്പുന്ന ഒരു ഖണ്ഡിക "ജൈവജാതികളുടെ ഉത്ഭവം" (ഒറിജിന്‍ ഓഫ് സ്പീഷിസ്) എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com