tag:blogger.com,1999:blog-2128859103258265367.post5043967401313526950..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാധ്യമം, കമ്പോളം, അധിനിവേശംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-32537325114780996622008-12-12T17:50:00.000+05:302008-12-12T17:50:00.000+05:30കൊണ്ഗ്രെസ്സ് നേതാവായ കണ്ടക്ടര്‍ ലത്തീഫിനെ ഓര്മ്മയ...കൊണ്ഗ്രെസ്സ് നേതാവായ കണ്ടക്ടര്‍ ലത്തീഫിനെ ഓര്‍മ്മയുണ്ടോ,പഴയ 'നമ്മുടെ'പത്രങ്ങള്‍ തന്നെ തെരഞ്ഞു നോക്ക്.ലതെച്ചി പിടികൂടും മുംബ് ഒളിവില്‍ കഴിയാന്‍ സഹായിച്ച ലത്തീഫിനെ.ഊമ്മന്‍ ചാണ്ടിയുടെ പോലീസിനു പറയിക്കാന്‍ പറ്റാത്ത ഏത് മന്ത്രിപുത്രരേ പറ്റി ഇനി പറയിക്കും,സി.ഐ.എ ഉടനെ അന്വേഷണം ഏറ്റെടുക്കണം!!!.പിന്നെ ഊമ്മന്റെ പോലിസ് കുറ്റാന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ചാനല്‍ പ്രമുഖന് ഏത്'നെറ്റില്‍' അല്ലെങ്കില്‍'വിഷനില്‍'പെട്ടവനാണ്.കുവൈറ്റ് ചാണ്ടി എന്നൊരു വിദ്വാന് ഇപ്പൊ യു.ഡി.എഫിലോ,ബി.ജെ.പിയിലോ..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88453805131962339262008-12-12T14:23:00.000+05:302008-12-12T14:23:00.000+05:30രണ്ട് മന്ത്രിപുത്രന്മാർ തിന്നു കൊല്ലിച്ച ഒരു “കിളു...രണ്ട് മന്ത്രിപുത്രന്മാർ തിന്നു കൊല്ലിച്ച ഒരു “കിളുന്തു” ശാരിയെ ഓർമയുണ്ടോ? അവളെ കൊതിപ്പിച്ചത് ഏതു ചാനലിലെ സീരിയലിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണെന്നോർമയുണ്ടോ?
ശ്രീമതി പറയില്ല;ലതേച്ചി അതു പറഞ്ഞാലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3222234122660172832008-12-12T08:27:00.000+05:302008-12-12T08:27:00.000+05:30ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്...ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ പിന്നോട്ടു പോയി എന്ന വിമര്‍ശനത്തോട് താങ്കളുടെ പ്രതികരണം എന്താണ് ?

മാധ്യമങ്ങളില്‍ ഒരു നല്ല പങ്ക് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു എന്നത് സത്യമാണ്. തന്ത്രപരമായി മാധ്യമങ്ങളില്‍ നുഴഞ്ഞുകയറാന്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി വലതുപക്ഷ ഹിന്ദുത്വം നടത്തിയ കൂട്ടായ ശ്രമങ്ങള്‍ അപകടകരമായ വിജയത്തിലെത്തിയിരിക്കയാണ്. മാധ്യമറിപ്പോര്‍ടുകളിലൂടെ അവരുടെ ഗൂഢപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുമ്പോഴൊക്കെ കത്തുകളിലൂടെയും ഫോണ്‍കോളുകളിലൂടെയും പത്രങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തുകയാണ് ജാഗരൂകമായ വലതുപക്ഷഹിന്ദുത്വ ബ്രിഗേഡ്. ശക്തവും പരുഷവുമായ ഒരു സമ്മര്‍ദ ഗ്രൂപ്പായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഒറീസയിലെ ക്രിസ്ത്യന്‍ വംശഹത്യയുടെ, പ്രത്യേകിച്ച് പൊലീസിന്റെ കണ്മുന്നില് വെച്ച് കന്യാസ്ത്രീയെ നീചമായി ബലാല്‍സംഗം ചെയ്ത വാര്‍ത്ത നല്കിയ ശക്തമായ സെക്യുലര്‍ പത്രമായ ദ ഹിന്ദുവിനെ അവര്‍ ലക്ഷ്യമിട്ടത് എങ്ങനെയെന്ന് നോക്കുക. വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്ടു ചെയ്യുന്ന കാര്യത്തില്‍ പ്രാദേശികപത്രങ്ങളെക്കാള്‍ മെച്ചമാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ എന്നതാണ് ചരിത്രം. 2002ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യ ഇംഗ്ലീഷ് പത്രങ്ങളും ഗുജറാത്തി പത്രങ്ങളും റിപ്പോര്‍ട് ചെയ്തതിലെ വൈരുധ്യങ്ങള്‍ ഇതിനകം സ്വതന്ത്രപഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ടുള്ള ഹിന്ദുത്വത്തിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും ഇന്റര്‍നെറ്റില്‍ അതിന്റെ ഏറ്റവും നീചമായ അവസ്ഥയിലാണ്.

ടെലിവിഷനിലായാലും , പല ചാനലുകളും മതസംവാദങ്ങള്‍ക്കായി മാത്രമുള്ളതാണ്. ഇവയില്‍ ഏറിയപങ്കും അന്യമതങ്ങളോടും ആചാരങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവയാണ്. താരതമ്യേന നവവും ഉത്കൺഠാകുലാവുമായ ഒരു പ്രവണതയുണ്ട്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തിന് പ്രത്യേക മുദ്രനല്‍കാനും സമുദായത്തിനെതിരെ ദുരാരോപണം ഉന്നയിക്കാനും ഗവണ്മെന്റിന്റെയും ഇന്റലിജന്‍സ് ഏജന്‍സികളുടെയും ആളുകള്‍ക്ക് അറിയാതെയെങ്കിലും വേദി നല്‍കുകയാണ് മുഖ്യധാരാചാനലുകള്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്ശന് മാത്രമുള്ള കാലത്ത് മതനിരപേക്ഷ ഇടം ടെലിവിഷനില്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഹിന്ദുത്വ വോട്ട് ബാങ്ക് വളര്‍ത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധിയുടെ കാലത്ത് രാമായണം പോലുള്ള ഐതിഹ്യസീരിയലുകളെ പ്രൈംടൈമില് കെട്ടഴിച്ചുവിട്ടതോടെയാണ് ദൂരദര്‍ശന്റെ മതനിരപേക്ഷ ചരിത്രത്തിന് ആഘാതമേറ്റത്. മെഗാ ടിവി സീരിയലിനുവേണ്ടി തുളസീദാസിന്റെ രാമായണം തെരഞ്ഞെടുത്തതും പ്രശ്നം സൃഷ്ടിച്ചിരുന്നു. കാരണം 12, 13 നൂറ്റാണ്ടുകളിലെ മുസ്ലീം ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള ധാരണകളോടുള്ള ഒരു പ്രതികരണമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ഹിന്ദുഭവനങ്ങള്‍ക്ക് അറിയാവുന്ന ശാന്തനും ഉദാരനുമായ രാമനല്ല, ആക്രമണോത്സുകനും യുദ്ധസന്നദ്ധനുമായ രാമനെയാണ് സീരിയല്‍ വരച്ചു കാട്ടിയത്. വിശുദ്ധഭാവമുള്ള രാമനെ എല്ലാ അഹിന്ദുശക്തികളെയും കടന്നാക്രമിക്കാന്‍ ഒരുങ്ങിനില്ക്കുന്ന യുദ്ധവീരനായ, അമ്പും വില്ലും അണിഞ്ഞ രാമനെയാക്കി രാമാനന്ദ് സാഗര്‍ ഈ സീരിയലില്‍ മാറ്റിയെടുത്തു. ഹിന്ദുത്വത്തിന്റെ വിദ്വേഷപ്രചാരണത്തിന്റെയും ബാബ്റി പള്ളി തകര്‍ക്കുന്നതില്‍ കലാശിച്ച എല്‍ കെ അദ്വാനിയുടെ രഥയാത്രയുടെയും ബിംബമായി ഈ രാമന് മാറുകയായിരുന്നു.

ഈ സീരിയല്‍ സംപ്രേഷണം ചെയ്തതിനു പിന്നാലെ ഇതിഹാസ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി സീരിയലുകള്‍ ടെലിവിഷന്‍ സ്ക്രീനിനെ വൈറസ് പോലെ ബാധിച്ചു. ഇതിന്റെ എല്ലാ കുറ്റവും ചെന്നു ചേരുന്നത് ആദ്യമായി ഇത്തരം സീരിയലുകള്‍ക്ക് അനുമതി നല്കിയ രാജീവ്ഗാന്ധിയിലാണ്.

മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം മാധ്യമങ്ങള്‍ക്കുള്ളിലും മാധ്യമങ്ങളുപയോഗിച്ചും സൃഷ്ടിക്കാനാണ് വലതുപക്ഷ ഹിന്ദുത്വം ശ്രമിക്കുന്നത്. 'കപടമതേതരത്വം' എന്ന വ്യാജപ്രയോഗം അവര്‍ രൂപപ്പെടുത്തിയെടുത്തു. ആമുഖത്തില്‍ പോലും രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നിര്‍വചിക്കുകയും ഏതു മതവും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള പ്രഛന്നമായ ആക്രമണമാണിത്.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകനായ
ശ്രീ ശശികുമാർ തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വയ്ക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com