tag:blogger.com,1999:blog-2128859103258265367.post5122067480647245789..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ദളിതരുടെ ദയനീയാവസ്ഥയ്ക്ക് അറുതിവേണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-3170277169054661652012-11-14T21:03:29.550+05:302012-11-14T21:03:29.550+05:30തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ സവര്ണവിഭാഗത്തില്പെട...തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ സവര്‍ണവിഭാഗത്തില്‍പെട്ട വണ്ണിയര്‍, ദളിതരെ ആക്രമിക്കുകയും നൂറുകണക്കിന് കുടിലുകള്‍ കത്തിക്കുകയുംചെയ്ത വാര്‍ത്ത മനുഷ്യഹൃദയമുള്ള ഏതൊരാളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചതാണ്്. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദളിതര്‍ക്ക് സ്വതന്ത്രമായും സൈ്വരമായും നിര്‍ഭയമായും ജീവിക്കാന്‍ കഴിയുന്നില്ലെന്നു വരുന്നത് രാജ്യത്തിനാകെ അപമാനമാണ്. തമിഴ്നാട് സര്‍ക്കാര്‍ ദളിതരുടെ കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ തികച്ചും അക്ഷന്തവ്യമാണ്. ദുരഭിമാനഹത്യ തടയാനുള്ള ജാതി പഞ്ചായത്തിന്റെ തീരുമാനം ചോദ്യം ചെയ്തതിനാണ് ദളിതരെ ആക്രമിച്ചതും കുടിലുകള്‍ കത്തിച്ചതും എന്ന് ദേശീയ പട്ടികജാതി കമീഷന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. മേല്‍ജാതിക്കാരായ വണ്ണിയര്‍ സമുദായത്തിലെ പെണ്‍കുട്ടി ദളിത് സമുദായത്തിലെ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ദളിതര്‍ ചെയ്ത "മഹാപരാധം".വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com