tag:blogger.com,1999:blog-2128859103258265367.post5147486621974606241..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബഹുരാഷ്ട്ര കോര്‍പറേഷനുകളുടെ കൊലക്കളങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-57888509861864455122010-10-07T09:15:15.706+05:302010-10-07T09:15:15.706+05:30ഭോപ്പാലില്‍ നിന്ന് തുടങ്ങി കീടനാശിനികളും ജനിതക വ്യ...ഭോപ്പാലില്‍ നിന്ന് തുടങ്ങി കീടനാശിനികളും ജനിതക വ്യത്യാനം വരുത്തിയ ജീവജാലങ്ങളും ആണവ പ്ളാന്റുകളും വരെയുള്ള കാര്യങ്ങളില്‍ നിന്ന് നമുക്ക് രണ്ട് പാഠങ്ങള്‍ പഠിക്കാനുണ്ട്. ഒന്ന്, കോര്‍പ്പറേഷനുകള്‍ തങ്ങള്‍ക്ക് കൊള്ളലാഭമടിക്കുന്നതിനായി കീടനാശിനികളെയും ജനിതക മാററം വരുത്തിയ സസ്യങ്ങളെയും ജീവജാലങ്ങളെയും മറ്റും പോലുള്ള ആപല്‍ക്കരമായ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നു - അവര്‍ക്ക് ലാഭത്തില്‍ മാത്രമേ നോട്ടമുള്ളു. രണ്ടാമത്തെ പാഠം വ്യാപാരവുമായി ബന്ധപ്പെട്ടതാണ്. കോര്‍പ്പറേഷനുകള്‍ വിപണി വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്; അപകടസാധ്യതയുള്ളതും പാരിസ്ഥിതികമായി ആപല്‍ക്കരവുമായ സാങ്കേതിക വിദ്യകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് തക്കം നോക്കുന്നത്.<br /><br />ഉല്‍പ്പാദനത്തെ ആഗോളവല്‍ക്കരിക്കാനാണ് കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ നീതിയും ന്യായവും അവകാശങ്ങളും ആഗോളവല്ക്കരിക്കാന് അവര്‍ക്ക് താല്പര്യമില്ല. ഭോപ്പാലിന്റെ പശ്ചാത്തലത്തില്‍ യൂണിയന് കാര്‍ബൈഡിനോടും ഡൌ കെമിക്കല്‍സിനോടും സ്വീകരിച്ച നിലപാടും മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പെട്രോളിയത്തിനോടുള്ള നിലപാടും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തുന്നത് വര്‍ണവിവേചനം സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയെന്നാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും വില കല്പ്പിക്കാത്തതാണ് ആഗോളവല്‍ക്കരണ പദ്ധതി. അന്തരീക്ഷ മലിനീകരണത്തെ മൂന്നാം ലോകത്തേക്ക് ഔട്ട്സോഴ്സ് ചെയ്യാനാണ് ആഗോളവല്‍ക്കരണം നീങ്ങുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ആത്മാവ് തന്നെ ഇതാണ് - വംശഹത്യയുടെ സമ്പദ് ഘടനയാണിത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com