tag:blogger.com,1999:blog-2128859103258265367.post5156999629478130194..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉയര്‍ന്നു പറക്കട്ടെ ഈ ഐക്യപതാകവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40254218733439054282011-02-24T20:36:23.603+05:302011-02-24T20:36:23.603+05:30സാമ്രാജ്യത്വവും അതിന്റെ ബഹുരാഷ്ട്രകോര്‍പറേഷന്‍ ശൃം...സാമ്രാജ്യത്വവും അതിന്റെ ബഹുരാഷ്ട്രകോര്‍പറേഷന്‍ ശൃംഖലകളുമായി ശൃംഗരിച്ചുകൊണ്ടേയിരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ മുന്നറിയിപ്പ് മനസിലാക്കി നയം തിരുത്തുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, ഏത് ജനവിരുദ്ധ ഭരണാധികാരസംവിധാനത്തിനെയും അടിയറപറയിക്കാന്‍ പോരുന്നതാണ് തൊഴിലാളികളുടെ വളര്‍ന്നുവരുന്ന ഐക്യത്തിലധിഷ്ഠിതമായ സമരപ്രസ്ഥാനമെന്നത് ശ്രദ്ധേയമാണ്. മുതലാളിത്തം അതിന്റെ പ്രതിസന്ധിയുടെ ഭാരം അപ്പാടെ ബഹുജനങ്ങളുടെ മേലേക്ക് കൈമാറ്റംചെയ്യുന്ന രീതി ലോകത്തിന്റെ പലഭാഗത്തും നാം കാണുന്നുണ്ട്. ഇന്ത്യയിലും അതുതന്നെ സംഭവിക്കുന്നു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപയ്ക്കുള്ള ഇളവുകള്‍ കോര്‍പറേറ്റ് മേഖലയ്ക്കനുവദിക്കുകയും അതിനേക്കാള്‍ വലിയ തുകയ്ക്കുള്ള ജീവിതഭാരം ജനങ്ങള്‍ക്കുമേല്‍ കയറ്റിവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുകയാണ്. ഇത് തൊഴിലെടുക്കുന്ന ജനകോടികള്‍ തിരിച്ചറിയുന്നുവെന്നതുകൂടി തെളിയിക്കുന്നുണ്ട് ഈ തൊഴിലാളിമുന്നേറ്റം. ഈ ഐക്യവും ആവേശവും നിലനില്ക്കട്ടെ. രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നത് അതിലാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com