tag:blogger.com,1999:blog-2128859103258265367.post5165398330777274011..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കോടികള്‍ കുമിയുന്ന വധേരയുടെ ധനസാമ്രാജ്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-84287377552456407522011-04-09T11:27:43.470+05:302011-04-09T11:27:43.470+05:30രാജസ്ഥാനിലെ ബിക്കാനീറിലെ കോലയാട്ടില്‍ മൂന്നിടത്തായ...രാജസ്ഥാനിലെ ബിക്കാനീറിലെ കോലയാട്ടില്‍ മൂന്നിടത്തായി 160.42 ഏക്കര്‍ ഭൂമിയാണ് വധേര വാങ്ങിക്കൂട്ടിയത്. ഇതിനു നല്കിയതാകട്ടെ ഒരു കോടി രൂപ മാത്രം. ഒരു കോടി രൂപയ്ക്ക് 160 ഏക്കര്‍ ഭൂമി ഇന്ത്യയില്‍ എവിടെയും കിട്ടാന്‍ സാധ്യത വിരളം. മൊത്തം 3.14 കോടി രൂപയുടെ ഭൂമിയാണ് വധേര രണ്ടു സംസ്ഥാനത്തായി വാങ്ങിയിട്ടുള്ളത്. എന്നാല്‍, ഈ ഭൂമിയുടെ യഥാര്‍ഥ വിലയാകട്ടെ അതിന്റെ നൂറിരട്ടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. മനേസറിലും മറ്റും വാങ്ങിയ ഭൂമി കര്‍ഷകരില്‍ നിന്നാണ്. അവര്‍ക്ക് കമ്പോളവില നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ പണം മുടക്കിയത് ഡിഎല്‍എഫ് ആണെന്ന് ഉറപ്പാകുന്നു. വധേരയും ഡിഎല്‍എഫും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഇതെന്നര്‍ഥം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണം വരുന്നത് റിയല്‍ എസ്റേറ്റ് വഴിയാണെന്ന് ഓര്‍ക്കുക. കോൺഗ്രസ് അധ്യക്ഷയുടെ വസതി തന്നെ കോര്‍പറേറ്റുകളുടെ ഏജന്‍സിപ്പണിയെടുക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുമെന്നു പറഞ്ഞ് വോട്ടുപിടിക്കുന്ന കോൺഗ്രസിന്റെ യഥാര്‍ഥ ചിത്രമാണ് ഇത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com