tag:blogger.com,1999:blog-2128859103258265367.post5292370221647827514..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നാണയപെരുപ്പത്തിന്റെ രാഷ്ട്രീയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-53377723048573368152008-09-07T09:13:00.000+05:302008-09-07T09:13:00.000+05:30കമ്പോളത്തില്‍ എല്ലാ ചരക്കുകള്‍ക്കും വില വര്‍ദ്ധിക്...കമ്പോളത്തില്‍ എല്ലാ ചരക്കുകള്‍ക്കും വില വര്‍ദ്ധിക്കുകയാണ്. ഒരു ചരക്കിന്റെ വില മാത്രം ഉയരുന്നില്ല, മനുഷ്യരുടെ അദ്ധ്വാനം..?

മനുഷ്യരുടെ അദ്ധ്വാനം ഉപയോഗിച്ചാണ് സമ്പത്തുണ്ടാക്കുന്നത്. പ്രകൃതിവിഭവങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് മനുഷ്യര്‍ തനിക്കും കുടുംബത്തിനും സമൂഹത്തിനും ആവശ്യമായിട്ടുള്ള സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയില്‍ കൂടിയാണ് സമ്പത്ത് വരുന്നത്. ഈ പ്രക്രിയയില്‍ നിന്ന് അദ്ധ്വാനിക്കുന്നവരെ ഒഴിവാക്കാനാവില്ല. അദ്ധ്വാനം സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്ക് കവറില്‍ വാങ്ങാന്‍ കിട്ടുന്ന സാധനമല്ലല്ലോ...

അദ്ധ്വാനശേഷി മനുഷശരീരത്തില്‍ നിന്ന് വേര്‍പെടുത്താനാവില്ല. വേര്‍പെടുത്തിയാല്‍, അദ്ധ്വാനശേഷിയും അതിന്റെ ഉറവിടവും ഇല്ലാതാവുകയാണ് ചെയ്യുക. അദ്ധ്വാനത്തെ ചരക്കാക്കിമാറ്റുന്നത് മുതലാളിത്തമാണ്. മറ്റെല്ലാ ചരക്കിനും വിലയേറുമ്പോഴും ഇതിന് വില കയറുന്നില്ല. മൂലധനഉടമയാണ് അദ്ധ്വാനം വാങ്ങുന്നത്. ഉടമയുടെ ലാഭം പെരുപ്പിക്കാന്‍ അദ്ധ്വാനത്തിന്റെ വില കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒപ്പം തൊഴിലാളിക്ക് നല്കിയ കുറഞ്ഞ കൂലി വര്‍ദ്ധിച്ച ഉല്പ്പന്നവിലയിലൂടെ അവര്‍ തന്നെ വീണ്ടും ഊറ്റി എടുക്കുന്നതാണ് പണപ്പെരുപ്പം.

സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് സ: കെ.എന്‍.രവീന്ദ്രനാഥ് തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്കു നല്കിയ മറുപടിവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com