tag:blogger.com,1999:blog-2128859103258265367.post5348635398809575517..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വയനാട്ടിലെ ആദിവാസിസമരവും കോടതിവിധിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-78297312995463475442010-07-02T16:58:08.542+05:302010-07-02T16:58:08.542+05:30വയനാട് സമരത്തിലെ കോടതി വിധിയുടെ ഇരട്ടത്താപ്പും രാഷ...വയനാട് സമരത്തിലെ കോടതി വിധിയുടെ ഇരട്ടത്താപ്പും രാഷ്ട്രീയപ്രേരണയും തുറന്നുകാട്ടേണ്ടതുണ്ട്. "ഈ വിധി ചെങ്ങറയ്ക്ക് ബാധകമായിരിക്കുന്നതല്ല" എന്ന ഒറ്റ വാചകത്തില്‍ എല്ലാമുണ്ട്. ചെങ്ങറയും വയനാടും ഒരേ രാജ്യത്തില്‍ തന്നെയാണെങ്കില്‍ ഇമ്മാതിരി ഒരു പ്രസ്താവത്തിനു പിന്നിലെ പൊരുള്‍ എന്താണ്? വയനാടെന്താ ഭര്‍ത്താവിന്റെ ആദ്യത്തെ കെട്ടിലെ കുട്ടിയാ?<br /><br />ഇതു പറയുമ്പോള്‍ത്തന്നെ ലേഖനത്തിലെ ഒരു പ്രസ്താവം വസ്തുതാപരമായ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നു ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു: "ആറളം ഫാമിലെ കുടിപാര്‍പ്പുപോലുള്ള സമരരൂപങ്ങള്‍ തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിനു വഴിതെളിച്ചു. ചെങ്ങറയിലും തൊഴിലാളികളുമായുള്ള സംഘര്‍ഷം ആവര്‍ത്തിച്ചു."<br /><br />സമരം ചെയ്യുന്നവരല്ല ഈ രണ്ടു സ്ഥലത്തും സംഘര്‍ഷത്തിനു ചെന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്മെന്റിനെയും ഫാമുകാരെയും സമീപിക്കേണ്ടിയിരുന്ന തൊഴിലാളികള്‍ തങ്ങളുടെ വര്‍ഗ്ഗപരമായ കടമകള്‍ വിസ്മരിച്ചു കൊണ്ട് നിസ്വരായ ആദിവാസികളുടെ മേല്‍ കുതിര കയറാന്‍ ശ്രമിക്കുകയാണ് രണ്ടിടത്തും ഉണ്ടായത്. ജഡ്ജിമെന്റില്‍ വയനാട്ടിലെ ആദിവാസികളോടാണ് കലിപ്പെങ്കില്‍ ലേഖകന്‍ മറ്റവരോടാണെന്നു മാത്രം!Shiju Paulhttps://www.blogger.com/profile/09143208350747466962noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-16287888115779976042010-07-01T23:59:15.818+05:302010-07-01T23:59:15.818+05:30This comment has been removed by the author.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-72987950280241317752010-07-01T23:58:53.810+05:302010-07-01T23:58:53.810+05:30ഈ കോടതിവിധിയും മറ്റൊരു കോടതിവിധിയും തമ്മില്‍ താരതമ...ഈ കോടതിവിധിയും മറ്റൊരു കോടതിവിധിയും തമ്മില്‍ താരതമ്യപ്പെടുത്തുക സ്വാഭാവികമാണ്. ചെങ്ങറ സമരത്തെ സംബന്ധിച്ച കോടതിവിധിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഹാരിസണ്‍ മലയാളം കോര്പറേഷന് കയ്യേറിയതായി പറയപ്പെടുന്ന ഭൂമയില്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി താമസമാക്കിയപ്പോള്‍ അവരെ കുടിയൊഴിപ്പിക്കണമെന്ന് വാദിച്ച് ഹാരിസണ്‍ മലയാളം കോര്‍പറേഷനും കോടതിയെ സമീപിച്ചിരുന്നു. അന്ന് കുടിയൊഴിപ്പിക്കല്‍ തടയുകയും പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാരിന് സമയം നല്‍കുകയുമാണ് കോടതി ചെയ്തത്. ചെങ്ങറ കുടിപാര്‍പ്പുകാര്‍ക്ക് ഭൂമി നല്‍കുക എന്ന പ്രക്രിയ ഇപ്പോള്‍ പൂര്‍ത്തിയായിവരികയുമാണ്. അതിനുപകരം ഹാരിസണ്‍ മലയാളംകാര്‍ ആഗ്രഹിച്ചതുപോലെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കില്‍ സ്ഥിതി സ്ഫോടനാത്മകമായ അവസ്ഥയിലെത്തുമായിരുന്നു, എന്നുമാത്രമല്ല ഭൂരഹിതരുടെ പ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്തേനെ. അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട വീണ്ടുവിചാരം വയനാട്ടില്‍ കോടതിയുടെ ഭാഗത്തുനിന്ന് കണ്ടില്ല എന്നത് അത്ഭുകരമാണ്. ചെങ്ങറ സമരത്തിന് സര്‍ക്കാര്‍വിരുദ്ധ സമരത്തിന്റെ സ്വഭാവമുണ്ടായിരുന്നതുകൊണ്ടും വയനാട്ടില്‍ സര്‍ക്കാര്‍ അനുകൂലികളാണ് സമരത്തിനിറങ്ങിയത് എന്നതുകൊണ്ടുമാകുമോ ഈ വ്യത്യാസമുണ്ടായത് ? അതോ, രണ്ടു ന്യായാധിപന്മാരുടെ കൈക്രിയകളിലെ വ്യത്യാസമാണോ? രണ്ടായിരുന്നാലും, നീതിന്യായവ്യവസ്ഥയില്‍ കാണേണ്ട ശുഷ്ക്കാന്തിയെ ഇതൊട്ടും കാണിക്കുന്നില്ല. കക്ഷിരാഷ്ട്രീയമനുസരിച്ചല്ല കോടതി തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര്‍വിരുദ്ധ സമരമായാലും സര്‍ക്കാര്‍ അനുകൂല സമരമായാലും കോടതിക്ക് ഒരുപോലെയാണ്. വര്‍ഗസ്വഭാവമുള്ള സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ കണക്കിലെടുക്കാതെ ന്യായാധിപരടങ്ങുന്ന മധ്യവര്‍ഗതാല്‍പര്യങ്ങളും അവരുടെ മുന്‍വിധികളും ഒരിക്കലും വരാന്‍ പാടില്ല. പക്ഷേ, നിരവധി വിധികളിലൂടെ നിക്ഷിപ്തതാല്പര്യങ്ങളുടെ വക്താക്കളാണ് തങ്ങളെന്ന് കോടതി വീണ്ടും വീണ്ടും തെളിയിക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com