tag:blogger.com,1999:blog-2128859103258265367.post5371591597580715359..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇത് ഞങ്ങളുടെ യേശുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-19584185510107761782012-02-14T09:07:58.231+05:302012-02-14T09:07:58.231+05:30കേരളത്തിലെ കത്തോലിക്കാ സഭ താലിബാനിസത്തിന്റെ പാതയില...കേരളത്തിലെ കത്തോലിക്കാ സഭ താലിബാനിസത്തിന്റെ പാതയിലേക്ക് നീങ്ങുന്നത് ഖേദകരമാണ്. യേശു കത്തോലിക്കര്‍ക്കുമാത്രം അവകാശപ്പെട്ടതെന്ന ശാഠ്യം ക്രൈസ്തവ വിരുദ്ധമാണെന്നു മാത്രമല്ല അപ്രായോഗികവുമാണ്. കണക്കെടുക്കാന്‍ കഴിയാത്തത്ര സഭാവിഭാഗങ്ങള്‍ ലോകമെങ്ങുമുള്ളപ്പോള്‍ കേരളത്തിലെ രണ്ടു റീത്തുകള്‍ക്കു മാത്രമായി യേശുവിനെക്കുറിച്ചുള്ള സ്മരണ പതിച്ചുനല്‍കാനാവില്ല. യേശുവിനെയും യേശുവിന്റെ പ്രബോധനങ്ങളെയും ഉള്‍ക്കൊണ്ട് ജീവിക്കുന്നവനാണ് ക്രിസ്ത്യാനി. ദൈവപുത്രനായ ക്രിസ്തുവിനൊപ്പം മനുഷ്യപുത്രനായ യേശുവും ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രം മനുഷ്യകുലത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. ബേത്ലെഹെമില്‍ ജനിച്ച് പ്രബോധകനും പ്രക്ഷോഭകനുമായി യൂദയായില്‍ പ്രവര്‍ത്തിച്ച് പന്തിയോസ് പീലാത്തോസ് എന്ന റോമന്‍ ഗവര്‍ണറുടെ ഭരണകാലത്ത് കുരിശുമരണത്തിനു വിധിക്കപ്പെട്ട യേശുവിനെ ദൈവപുത്രനായി കാണുന്നതിന് വിശ്വാസികള്‍ക്ക് അവകാശമുള്ളതുപോലെ വിപ്ലവകാരിയായി കാണുന്നതിന് മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com