tag:blogger.com,1999:blog-2128859103258265367.post5421282262411580243..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കാഴ്ചവട്ടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58704399366599292862011-02-24T20:33:21.110+05:302011-02-24T20:33:21.110+05:30അമേരിക്കന്‍ താല്‍പര്യവാഹകരായ ഭരണകൂടങ്ങളാണ് ഈ രാജ്യ...അമേരിക്കന്‍ താല്‍പര്യവാഹകരായ ഭരണകൂടങ്ങളാണ് ഈ രാജ്യങ്ങളിലെല്ലാം അധികാരത്തിലിരിക്കുന്നത്. കടുത്ത അഴിമതിയും ഏകാധിപത്യവാഴ്ചയുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. എന്നാല്‍, ഇതിലേക്ക് നയിച്ച അടിസ്ഥാന കാരണം സാമ്രാജ്യത്വസ്ഥാപനങ്ങള്‍ അടിച്ചേല്‍പ്പിച്ച ഉദാരവല്‍ക്കരണ നയങ്ങളും അവ ജനജീവിതത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുമാണ്. ടുണീഷ്യയില്‍ ഐഎംഎഫിന്റെ ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനായി ആദ്യം ശ്രമിച്ചത് 1984ലാണ്. റൊട്ടിക്ക് നൂറുശതമാനം വില വര്‍ധിപ്പിക്കുകയും എല്ലാ സബ്സിഡിയും നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെതിരെ അതിശക്തമായ പ്രതിഷേധം അന്നും ഉയരുകയുണ്ടായി. അമ്പതിലധികം പേര് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. എന്നാല്‍, അപ്പോഴും അധികാരത്തില്‍ തുടര്‍ന്ന ടുണീഷ്യന്‍ സ്വാതന്ത്യ്രസമര നേതാവ് ഹബീബ് ബോര്‍ഗ്യൂബ ഉദാരവല്‍ക്കരണനയം നടപ്പാക്കാന്‍ അനുവദിച്ചില്ല. പക്ഷേ, അധികകാലം അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനായില്ല. അട്ടിമറിയിലൂടെ ജനറല്‍ ബെന്‍ അലി അദ്ദേഹത്തെ അധികാരത്തില്‍നിന്ന് പുറത്താക്കി. അതോടെ ഉദാരവല്‍ക്കരണത്തിനായി എല്ലാ വാതിലുകളും തുറന്നിട്ടു. പൊതുമുതലിന്റെയും പ്രകൃതിവിഭവങ്ങളുടെയും സ്വകാര്യവല്‍ക്കരണം വ്യാപകമായി. ജനങ്ങളില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തിലായി. തൊഴിലില്ലായ്മ ഭീതിജനകമായി വര്‍ധിച്ചു. ഇതിനെതിരായ പ്രതിഷേധങ്ങള്‍ പണിമുടക്കുകളിലേക്ക് വികസിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com