tag:blogger.com,1999:blog-2128859103258265367.post5574818756807205109..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നാണയപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന നഗരദാരിദ്ര്യവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40155208557694389232008-07-17T22:40:00.000+05:302008-07-17T22:40:00.000+05:30പുത്തന്‍ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ച ന...പുത്തന്‍ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ച നേട്ടങ്ങളെക്കുറിച്ച് വാചാലരാവുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ലേഖനം. നഗരദാരിദ്ര്യത്തിന്റെ കാണപ്പുറങ്ങള്‍. സാമ്പത്തിക പരിഷ്ക്കാരത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്ന യഥാര്‍ത്ഥ ചിത്രം.നഗര ദാരിദ്ര്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വിശദമാക്കുന്ന പ്രൊഫസര്‍ ഉല്‍സാ പട്നായിക്കിന്റെ പഠനാര്‍ഹമായ പ്രബന്ധത്തില്‍ നിന്ന്..

“വികസ്വര രാജ്യങ്ങളിലെ സ്വതന്ത്ര വ്യാപാര മാതൃകകളും കയറ്റുമതിക്കു പ്രത്യേകം നല്‍കിയിരുന്ന ഊന്നലുകളും ഇന്ന് തീര്‍ത്തും അപകീര്ത്തികരമായിത്തീര്ന്നിരിക്കുന്നു. ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ തങ്ങളുടെ ഭക്ഷ്യസുരക്ഷ ഉപേക്ഷിച്ച്, കയറ്റുമതി പ്രധാനമായ മേഖലകളിലേക്കു തിരിയുകയും വികസിത മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനത്തില്‍ വിശ്വസിക്കുകയും ചെയ്തിട്ടിപ്പോള്‍ എന്തായി? വടക്കന്‍ അര്‍ധ ഗോളത്തില്‍ ഇന്ധന ഉല്പാദനത്തിനായി വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടുകയും ആഗോളതലത്തില്‍ ഭക്ഷ്യധാന്യ സ്റ്റോക്ക് അപ്രത്യക്ഷമാവുകയും ഭക്ഷ്യവിലകള്‍ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ എങ്ങോട്ടുപോകും? നമ്മെ സംബന്ധിച്ചിടത്തോളം രണ്ട് ബദല്‍ മാര്‍ഗങ്ങളേ മുന്നിലുള്ളൂ: രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നാം നടത്തിയതുപോലെയുള്ള "കൂടുതല്‍ ഭക്ഷണം ഉല്പാദിപ്പിക്കുക'' എന്ന ക്യാമ്പൈന് അതേ അടിയന്തിര സ്വഭാവത്തോടെ നടത്തുക - അതാണ് ശരിയായ മാര്‍ഗം. കാരണം നമ്മുടെ ഇന്നത്തെ പ്രതിശീര്‍ഷ ഭക്ഷ്യോല്പാദനം അമ്പതുകൊല്ലം മുമ്പുണ്ടായിരുന്ന അതേ നിലവാരത്തിലേക്ക് തലകുത്തി വീണിരിക്കുന്നു; വളരെ വലിയ വില കൊടുത്തു കൊണ്ടു മാത്രമേ നമുക്കിന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയൂ. ഏപ്രില്‍ 11 ന് നടത്തിയ ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ സുപ്രസിദ്ധനായ ഒരു അര്ത്ഥശാസ്ത്രജ്ഞന് നിര്‍ദ്ദേശിച്ച പിന്തിരിപ്പന് ബദല്‍ ആണ് രണ്ടാമത്തേത് - എന്‍ആര്‍ഇജിപി ഉപേക്ഷിക്കണം എന്നതാണ് ആ നിര്‍ദ്ദേശം - കൂടുതല്‍ തൊഴില്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ ചോദനം ഉണ്ടാക്കുന്നതിലും അര്‍ഥമൊന്നുമില്ല; കാരണം ഭക്ഷ്യവിതരണം, ഇപ്പോള്‍ത്തന്നെ ചോദനത്തേക്കാള്‍ കുറവാണ്. ചുരുക്കത്തില്‍ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഉള്ള മാര്‍ഗമായി കൂടുതല്‍ തൊഴിലില്ലായ്മ ഉണ്ടാവട്ടെ, വരുമാനം ഇനിയും കുത്തിച്ചോര്ത്തപ്പെടട്ടെ; പട്ടിണി വര്‍ധിക്കട്ടെ!”

“വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വികസിത രാജ്യങ്ങളെ അനുസരിക്കുകയാണ്. പണ്ട് കാളിദാസന് ഇരിക്കുന്ന കൊമ്പ് മുറിച്ചതുപോലുള്ള അവസ്ഥയാണ് ഇതുണ്ടാക്കുന്നത് - വികസ്വര രാജ്യങ്ങള്‍ സ്വന്തം ജനതയുടെ ഭക്ഷ്യസുരക്ഷിതത്വം ഇല്ലാതാക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വികസിത രാജ്യങ്ങളുടെ തന്ത്രം വിജയിച്ചിരിക്കുന്നു. അതിനും പുറമെ, ഐഎംഎഫ്-ലോകബാങ്ക് ഉപദേശപ്രകാരം ഓരോരോ രാജ്യങ്ങളായി തങ്ങളുടെ ആഭ്യന്തര ഭക്ഷ്യധാന്യ സംഭരണ - വിതരണ സംവിധാനങ്ങള്‍ ചുരുക്കുകയോ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയോ ആണ്. വികസിതരാജ്യങ്ങളിലെ ധാന്യങ്ങളുടെയും ക്ഷീരോല്‍പന്നങ്ങളുടെയും മിച്ചം ചെലവഴിക്കാന്‍ നമ്മുടെ കമ്പോളങ്ങള്‍ അവര്‍ക്കായി തുറന്നുകൊടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.”

“ദരിദ്രരെ സംബന്ധിച്ചിടത്തോളം ഭക്ഷണാവശ്യത്തിനുവേണ്ടിയുള്ള ചെലവുകള്‍ക്കാണ് മുന്‍ഗണനയെങ്കിലും, വരുമാനം ഉണ്ടാക്കുന്നതിന് ആവശ്യമായ മുന്നുപാധികള്‍ തന്നെ ചെലവേറിയതായിത്തീര്‍ന്നാല്‍ (ജോലി സ്ഥലത്തേക്കുള്ള യാത്ര, അനാരോഗ്യം തരണം ചെയ്യുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയെല്ലാം, ചെലവേറിയതായിത്തീര്‍ന്നാല്‍) പിന്നെ ഭക്ഷണത്തിനുള്ള ചെലവ് കൂടുതല്‍ വെട്ടിക്കുറയ്ക്കുകയല്ലാതെ ദരിദ്രര്‍ക്ക് മറ്റ് പോംവഴികളൊന്നുമില്ല.”

“ഏറ്റവും താഴ്ന്ന പോഷകാഹാര നിലവാരമായ 1800 കലോറി ഊര്‍ജം പോലും ലഭിക്കാത്തവര്‍ അതായത് 1800 കലോറി ഊര്‍ജ്ജ നിലവാരത്തിനു താഴേക്കുപോയവര്, ജനസംഖ്യയില്‍ 50 ശതമാനത്തിലേറെ വരും. വെറും രണ്ടരകൊല്ലം കൊണ്ടാണിത് സംഭവിച്ചത്. ഗ്രാമീണമേഖലയില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കുടിയേറി വന്നവരാണ് സ്ഥിതി ഇങ്ങനെ വഷളായതിന് കാരണം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. മുമ്പുതന്നെ വന്‍ നഗരങ്ങളില്‍ ഉണ്ടായിരുന്ന ആളുകളാണല്ലോ ദുരിതം അനുഭവിക്കുന്നത്. മഹാരാഷ്ട്രക്കാരല്ലാത്തവരെ ആക്രമിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള, മണ്ണിന്റെ മക്കള്‍ വാദ പ്രസ്ഥാനത്തിന് വളക്കുറുള്ള മണ്ണൊരുക്കി കൊടുത്തത് ഇതാണ് എന്ന് ഞാന്‍ പറയും. നഗരങ്ങളിലെ ദരിദ്രരുടെ ദുരിതം വര്‍ദ്ധിച്ചു വരുന്നതിന്റെ യഥാര്‍ത്ഥ കാരണം ആരും പരിശോധിക്കുന്നില്ല; പുറത്തുനിന്നുള്ളവരെ ബലിയാടുകളാക്കുകയാണ്.”വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com