tag:blogger.com,1999:blog-2128859103258265367.post5584056700486055088..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കൊല്ലും കാലറിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-61665728459721293462011-09-04T21:40:17.022+05:302011-09-04T21:40:17.022+05:30* സദ്യയുണ്ണുമ്പോള്‍ ചോറിന്റെ അളവു കുറയ്ക്കുകയും കറ...* സദ്യയുണ്ണുമ്പോള്‍ ചോറിന്റെ അളവു കുറയ്ക്കുകയും കറികള്‍ മുഴുവന്‍ കഴിക്കുകയും ചെയ്യുക
* സദ്യക്കു മുമ്പ് ആഹാരം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക
* സദ്യക്കുശേഷം പഴച്ചാറുകള്‍മാത്രം കഴിക്കുക.
* പായസം മൂന്നില്‍നിന്ന് ഒന്നാക്കി ചുരുക്കുക.

നിര്‍ദ്ദേശിക്കപ്പെട്ട പരിഹാരങ്ങളിലെ ഒന്നാമത്തേതു് പ്രമേഹമുള്ളവര്ക്കു് രക്തത്തിലെ പഞ്ചസാരയുടെ അളവു് നിയന്ത്രിക്കാന്‍ ഉപകരിച്ചേക്കാം.

നിലവില്‍ പ്രമേഹമില്ലാത്തവര്ക്കു് പ്രമേഹമടക്കം ഉണ്ടാകാനും പ്രമേഹമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും രക്താതി സമ്മര്‍ദ്ദം കൂടാനും ഈ നിര്‍ദ്ദേശം ഇടവരുത്തും. കാരണം, കറികള്‍ കൂടുതല്‍ കഴിക്കുന്നതിലൂടെ കൂടുതല്‍ ഉപ്പും കൊഴുപ്പും അകത്തു് ചെല്ലാന്‍ ഇടയാക്കും. മറ്റൊരു കാര്യം പ്രമേഹം വരാന്‍ കാരണം അന്നജം അധികം കഴിക്കുന്നതിനേക്കാള്‍ മാംസ്യവും കൊഴുപ്പും അധികം കഴിക്കുന്നതാണു്. അവ ശരീരത്തില്‍ അടിഞ്ഞു് കൂടുന്നതാണു് പ്രമേഹത്തിനു് കാരണ മാകുന്നതു്. കൂടുതലായി കഴിക്കുന്ന അന്നജം കൊഴുപ്പായി പരിവര്ത്തിക്കപ്പെട്ടു് ശേഖരിക്കപ്പെടുമെങ്കിലും കൂടുതല്‍ അളവില്‍ അതു് നടക്കുന്നതും കൂടുതല്‍ അപകടകരവും നേരിട്ടുള്ള മാംസ്യവും കൊഴുപ്പും അമിതമാകുന്നതാണു്.

പഴച്ചാര്‍ ആഹാരത്തിനു് ശേഷം നല്ലതെന്നു് പറയുമ്പോള്‍ അധികമാകാമെന്ന ധ്വനിയുണ്ടെങ്കില്‍ അതും ശരിയല്ല. സദ്യക്കു് ശേഷം ആവശ്യാനുസരണം സദ്യയെ തുടര്‍ന്നുള്ള രണ്ടോ മൂന്നോ നാലോ നേരങ്ങളിലുള്ള ആഹാരം പഴച്ചാറുകളോ പഴങ്ങളോ മാത്രമാക്കുന്നതാണു് ശരിയായ നിര്‍ദ്ദേശം.

മറ്റു് പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വാഗതാര്‍ഹം തന്നെ.

മൊത്തത്തില്‍ മിതമായ ആഹാരം, മതിയായ അദ്ധ്വാനം (വ്യായമം) അതായിരിക്കണം ജീവിത ചര്യ. അതില്‍ മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി വേഗത്തിലുള്ള നടപ്പു് കൂടിയുണ്ടെങ്കില്‍ ഏതാണ്ടെല്ലാ രോഗങ്ങളും വരാതിരിക്കാനും വന്നവ മാറാനും ഉപകരിക്കും. മരുന്നു് സേവയോ വൈദ്യ ശുശൃഷയോ വേണ്ടെന്നല്ല, ആവശ്യാനുസരണം വേണം.

ഓണ സദ്യയാണല്ലോ വിഷയം. മേല്‍ പ്രകാരം ജീവിത ചര്യ ക്രമപ്പെടുത്തിയവര്ക്കു് ഒന്നോ രണ്ടോ ദിവസം സദ്യയില്‍ കുറച്ചധികം കാലറി കിട്ടിയാലും പിന്നീടതിനു് പരിഹാര ക്രിയയായി ആഹരം നിയന്ത്രിക്കുകയോ അദ്ധ്വാനം കൂട്ടുകയോ ചെയ്തു് ക്രമീകരിക്കാവുന്നതാണു്. തീര്‍ച്ചയായും ആഹാരം ആസ്വാദ്യകരം തന്നെയാണു്. അതു് അമിതമാകുകയുമരുതു്.

നമ്മുടെ വൈദ്യശാസ്ത്ര വിശാരദന്മാര് രോഗ ചികിത്സയോടൊപ്പം ആഹാര നിയന്ത്രണവും വ്യായാമവും നിഷ്കര്ഷിക്കാത്തതാണു് ഇന്നത്തെ പ്രധാന പ്രശ്നം. ആരോഗ്യപരിപാലനം രോഗ ചികിത്സക്കു് വഴിമാറുക മാത്രമല്ല, അതു് വ്യവസായമായതും ആഹാരം ഡയറ്റീഷ്യനും വ്യായമം ഫിസിയോ തെറാപ്പിസ്റ്റും (വ്യായമം നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍ മറ്റാരാണെന്നു് എനിക്കറിയില്ല !!!) മാത്രം കൈകാര്യ ചെയ്യുന്ന തരത്തില്‍ സ്പെഷ്യലൈസേഷന് മാറി എന്നതും ഇന്നത്തെ രോഗീ വര്‍ദ്ധനവിന്റെ കാരണമാണു്. വൈദ്യ ശാസ്ത്ര വ്യവസായത്തിനു് കമ്പോളം സൃഷ്ടിക്കുക എന്ന ധര്‍മ്മവും കടമയും ഡോക്ടര്‍മാരടക്കം ആ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ഏറ്റെടുത്തിരിക്കുന്നതിനെ ഈ കമ്പോള വ്യവസ്ഥയില്‍ ജീവിക്കുന്ന നമുക്കു് കുറ്റം പറയാനാവില്ലല്ലോ ? കമ്പോളം കണ്ടെത്തുക എന്നതാണല്ലോ ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-ആദ്ധ്യാത്മിക പ്രവര്‍ത്തനം.Vivara Vicharamhttps://www.blogger.com/profile/08289608330945893481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-14966244964481819362011-09-04T20:08:50.353+05:302011-09-04T20:08:50.353+05:30ഇന്നത്തെ ജീവിതശൈലിയുടെ പശ്ചാത്തലത്തില്‍നിന്നു നോക്...ഇന്നത്തെ ജീവിതശൈലിയുടെ പശ്ചാത്തലത്തില്‍നിന്നു നോക്കുമ്പോഴാണ് സദ്യയൂണ് അശാസ്ത്രീയമായിത്തീരുന്നത്. അമിതമായ കാലറി അധിക ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും അത് കൊഴുപ്പായി ശരീരത്തില്‍ അടിയുകയും ചെയ്യുമ്പോഴാണ് കുടവയറും അമിതവണ്ണവും അമിതഭാരവുമൊക്കെ ശാപമായി കടന്നുവരുന്നത്. പ്രമേഹം, ഹൃദ്രോഗം, വന്ധ്യത, ശ്വാസകോശരോഗങ്ങള്‍ തുടങ്ങി ശരീരം കാര്ന്നുതിന്നാനെത്തുന്ന ക്യാന്‍സര്‍ വരെ അമിതഭാരമുള്ളവരെ ആക്രമിക്കുന്ന രോഗങ്ങളാണ്. സന്ധിവേദന, വെരിക്കോസ് വെയിന്‍ തുടങ്ങി നിത്യം തലവേദന സൃഷ്ടിക്കുന്ന നിരവധി അസുഖങ്ങള്‍ വേറെയും. എന്തൊക്കെപ്പറഞ്ഞാലും സദ്യയെ കൈവിട്ടൊരു കളിയെപ്പറ്റി മലയാളിക്ക് ഊഹിക്കാന്‍പോലും കഴിയില്ല. ജീവിതശൈലിയില്‍നിന്ന് പിന്നോട്ടു പോകാനും വഴിയില്ല. പിന്നെയെന്താണൊരു പോംവഴിയെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാ.

സദ്യയുണ്ണുമ്പോള്‍ ചോറിന്റെ അളവു കുറയ്ക്കുകയും കറികള്‍ മുഴുവന്‍ കഴിക്കുകയും ചെയ്യുക

സദ്യക്കു മുമ്പ് ആഹാരം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക

സദ്യക്കുശേഷം പഴച്ചാറുകള്‍മാത്രം കഴിക്കുക.

പായസം മൂന്നില്‍നിന്ന് ഒന്നാക്കി ചുരുക്കുക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com