tag:blogger.com,1999:blog-2128859103258265367.post5613830381032974111..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തീവണ്ടിയുടെ സഹയാത്രികര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-66148622629246738592010-09-05T18:17:00.222+05:302010-09-05T18:17:00.222+05:30ഉന്നതസ്ഥാനീയരുടെ ആജ്ഞകള്‍ അനുസരിക്കുക എന്നതാണ് റെയ...ഉന്നതസ്ഥാനീയരുടെ ആജ്ഞകള്‍ അനുസരിക്കുക എന്നതാണ് റെയില്‍വേയിലെ നിയമം. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ച പലതും അതേപടി തുടരുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകള്‍ പലതും കാണാക്കാഴ്ചകള്‍. കുടയും ചൂടി ട്രോളിയില്‍ ഗമയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥപ്രമുഖനെ തള്ളി പാളത്തിലൂടെ ഓടുകയാണ് ഇന്നും റെയില്‍വേ തൊഴിലാളി. ഈ അപരിഷ്കൃത സമ്പ്രദായം യജമാന-ഭൃത്യ സങ്കല്‍പ്പത്തിന്റെ കൊളോണിയല്‍ രൂപമാണ്. അസ്ഥിഖണ്ഡങ്ങള്‍ ചിതറിത്തെറിപ്പിച്ചും ശിരസ്സുകള്‍ വേര്‍പെടുത്തിയും കരിങ്കല്‍ക്കൂനകളില്‍ ചോരക്കറ വീഴ്ത്തിയും പിടഞ്ഞുവീഴുന്ന മനുഷ്യനെ കാണാന്‍ കണ്ണില്ലാത്ത കുരുടനാണ് ഇന്നും തീവണ്ടി. സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെ മാലിന്യം വിസര്‍ജിക്കുന്ന കുറ്റവാളിയാണ് റെയില്‍വേ. അനേകര്‍ക്ക് തൊഴിലും ജീവിതവും നല്കുന്ന ഈ ലോഹരൂപം അതിലേറെ പേരുടെ നാടും നാട്ടുവഴിയും മലിനപ്പെടുത്തുന്നുണ്ട്. പ്ളാസ്റ്റിക് കൂടുകളും കുപ്പികളും വിസര്‍ജ്യവും വലിച്ചെറിയാന്‍ യാത്രികരെ പ്രലോഭിപ്പിക്കുകയാണിത്.<br /><br />കുറഞ്ഞ ചെലവില്‍ യാത്രചെയ്യാം, ഒരുപാടു പേരുടെ ജീവിതവുമാണിത്. ഈ ശകടത്തിന്റെ വരവുനിലച്ചാല്‍ കപ്പലണ്ടിക്കച്ചവടക്കാര്‍ മുതല്‍ സ്വകാര്യ കാറ്ററിങ് മുതലാളിമാര്‍വരെ പെരുവഴിയിലാകും. അതിനുമപ്പുറം നേരിട്ട് ഉപജീവനമാര്‍ഗം തേടുന്ന തൊഴിലാളികളും. ഇതിന്റെയൊക്കെ ഭാഗമായി ചെറുവത്തൂരെന്ന ഉള്‍നാടന്‍ഗ്രാമം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com