tag:blogger.com,1999:blog-2128859103258265367.post5641136712600443586..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നാടകം ഒരു പ്രക്രിയയാണ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-89191430932136795742011-08-27T08:35:36.444+05:302011-08-27T08:35:36.444+05:30താങ്കളുടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായുള്ള ദീര്...താങ്കളുടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായുള്ള ദീര്‍ഘകാലബന്ധം വച്ചു ചോദിയ്ക്കട്ടെ. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ കൂടുതല്‍ കൂടുതല്‍ ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയായി മാറുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പരിഹാരം എങ്ങനെയാണ്?<br /><br />വലിയ പ്രതീക്ഷകളോടെയാണ് - ദേശീയമായ കാഴ്ചപ്പാടോടെയാണ് ഇത്തരം ദേശീയ സ്ഥാപനങ്ങളൊക്കെ തുടങ്ങിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയത് പ്രാദേശിക നാടകവേദി പ്രവര്‍ത്തകര്‍ക്കൊക്കെ നല്ല പരിശീലനം കൊടുത്ത് പ്രാദേശിക നാടകവേദികളിലേക്ക്തന്നെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ പറഞ്ഞയക്കാന്‍ വേണ്ടിയാണ്. സേലത്ത് ഹാന്‍ഡ്ലൂം ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതും ഇതേ ലക്ഷ്യത്തോടെയാണ്. ഇത്തരം സ്ഥാപനങ്ങളൊക്കെ നൂറു ശതമാനവും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലകൊള്ളുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഇരുപതുപേരെ പരിശീലിപ്പിക്കുന്നു എന്നു വയ്ക്കുക. അതില്‍ പതിനെട്ടുപേരും മുംബൈയിലേക്കാണ് വണ്ടികയറുന്നത്. കേരളത്തില്‍നിന്നു വന്നവരൊന്നും കേരളത്തിലേക്കല്ല മടങ്ങിപ്പോകുന്നതെന്നര്‍ഥം. ഹാന്‍ഡ്ലൂം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ വന്നവരൊക്കെ പവര്‍ലൂം വ്യവസായത്തിലേക്ക് ചെന്നെത്തുന്ന പോലെത്തെ ഒരു അനുഭവം. ഒരു പിന്മടക്കം സാധ്യമല്ലാത്ത രീതിയിലായിത്തീര്‍ന്നിരിക്കുന്നു കാര്യങ്ങള്‍ . വന്നേടത്തേക്ക് തന്നെ പരിശീലനത്തിനുശേഷം മടങ്ങിച്ചെല്ലാനും പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ പഠിപ്പിക്കണം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും പരിശീലനക്കളരികള്‍ സംവിധാനം ചെയ്യണം. ഇതോടെ പ്രശ്നങ്ങള്‍ തീരുമോ എന്നു ചോദിച്ചാല്‍ ഇല്ല. പക്ഷേ പഠിച്ചിറങ്ങിയവര്‍ മുംബൈ ടെലിവിഷനിലേക്കോ കര്‍ണാടക ടെലിവിഷനിലേക്കോ പോകുന്നതില്ലാതാകും. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനം തീര്‍ച്ചയായും വികേന്ദ്രീകരിക്കപ്പെടണം. ഏതുതരം കേന്ദ്രീകരണവും ഫാസിസമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com