tag:blogger.com,1999:blog-2128859103258265367.post5647431354166143561..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പുതിയൊരധ്യായംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-75373253265446692262011-06-14T19:45:42.954+05:302011-06-14T19:45:42.954+05:30ഒറീസയിലെ ജഗത്സിംഗ്പൂര്‍ ജില്ലയിലെ ധിന്‍കിയ, ഗാഡ്ക...ഒറീസയിലെ ജഗത്സിംഗ്പൂര്‍ ജില്ലയിലെ ധിന്‍കിയ, ഗാഡ്കുഞ്ചാങ്ങ്, ഗോവിന്ദപൂര്‍, നൗഗോണ്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും രണ്ടാഴ്ചകള്‍ക്ക് മുമ്പ് തുടങ്ങിയ സമരം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. പൊരിവെയിലത്ത് ചുട്ടുപൊള്ളുന്ന തറയില്‍ അവര്‍ നിരനിരയായി കിടക്കുകയാണ്. മുന്നില്‍ ആയിരത്തിലധികം പൊലീസുകാര്‍. തോക്കും ലാത്തിയും ടിയര്‍ ഗ്യാസ് ഷെല്ലുകളുമായാണ് പൊലീസുകാര്‍ നിലകൊള്ളുന്നത്. ഓരോ പതിനഞ്ചു മിനുട്ടിലും ലൗഡ് സ്പീക്കറിലൂടെ പൊലീസുകാര്‍ മുന്നറിയിപ്പു നല്കുന്നു ഉടന്‍ പിരിഞ്ഞുപോയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന ഭീഷണി. ഇതു കേട്ടുമടുത്ത സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനക്കൂട്ടം കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. രാവും പകലും തുടരുന്ന സമരം ദിവസം കഴിയുംതോറും കൂടുതല്‍ കരുത്താര്‍ജിച്ചുവരികയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com