tag:blogger.com,1999:blog-2128859103258265367.post5707231921994013786..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആഭ്യന്തരയുദ്ധം ഒരു മൂഢപ്രവൃത്തിയല്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-62090466661822503982008-02-16T21:15:00.000+05:302008-02-16T21:15:00.000+05:30യുദ്ധത്തേയും അക്രമത്തേയും വിശകലനം ചെയ്യുക സാമൂഹ്യശ...യുദ്ധത്തേയും അക്രമത്തേയും വിശകലനം ചെയ്യുക സാമൂഹ്യശാസ്ത്രത്തില്‍ ശ്രമകരമായ ഒരു ജോലിയാണ്. ഈ വിഷയം വൈകാരിക പ്രതികരണങ്ങളും സൈനിക പ്രശ്നങ്ങളും ഉയര്‍ത്തുന്നു എന്നതു മാത്രമല്ല കര്‍ക്കശവും നിഷ്പക്ഷവുമായ ഒരു വിശകലനം അസാധ്യമാക്കുന്നത്; മറിച്ച് അക്രമങ്ങളിലും പ്രത്യേകിച്ച് യുദ്ധമെന്ന സംഘടിത അക്രമത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന മറ്റനേകം സങ്കീര്‍ണ്ണതകള്‍ കൊണ്ടുകൂടിയാണ്. മേല്പറഞ്ഞ കാരണങ്ങളാല്‍ വികസ്വര രാജ്യങ്ങളില്‍ ആഭ്യന്തരമായി സംഭവിക്കുന്ന അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ വിശകലനം ചെയ്യുക എന്നത് ശ്രമകരമായ വെല്ലുവിളിയാണ്. എന്നിരിക്കിലും ക്രിസ്റ്റഫര്‍ ക്രാമര്‍ "ആഭ്യന്തരയുദ്ധം ഒരു മൂഢപ്രവൃത്തിയല്ല'' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഈ വിഷയത്തെപ്പറ്റി ഒരു സുദൃഢമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.<BR/><BR/>ആ പുസ്തകത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com