tag:blogger.com,1999:blog-2128859103258265367.post574870007856728859..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സംഘബോധമുണര്ത്താന് സ്ത്രീസുരക്ഷാസംഗമംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51593853966012077062011-11-09T20:17:18.162+05:302011-11-09T20:17:18.162+05:30മനഃസാക്ഷിയുള്ളവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് രാ...മനഃസാക്ഷിയുള്ളവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ തുടര്‍ക്കഥകളായി വരികയാണ്. സ്വാതന്ത്ര്യത്തിന്റെ 64-ാം വര്‍ഷത്തിലും സുരക്ഷിതത്വത്തിനുവേണ്ടി ജനങ്ങള്‍ മുറവിളി കൂട്ടേണ്ടിവരുന്നത് എത്ര ഖേദകരമാണ്. മാനുഷികമൂല്യങ്ങള്‍ തകരുന്നത് സാമൂഹ്യ വ്യവസ്ഥിതിയുടെ തരക്കേട് മൂലമാണ്. ലാഭവും സുഖഭോഗങ്ങളും മാത്രം താല്പ്പര്യമാക്കുന്ന ചുരുക്കം ചിലരുടെ ആധിപത്യമാണ് ഇന്നത്തെ മുതലാളിത്ത സമൂഹത്തില്‍ പുലരുന്നത്. അമേരിക്കയിലെ ഭവാള്സ്ട്രീറ്റ് ഭസമരക്കാര് സൂചിപ്പിക്കുന്നതുപോലെ 90 ശതമാനം പേരുടെ ജീവിതം ഒരു ശതമാനം വരുന്ന സമ്പന്നര്‍ ചവിട്ടിമെതിക്കുന്നു. ലാഭക്കൊതിയുടെ മുന്നില്‍ എല്ലാം കച്ചവടച്ചരക്കാകുന്നു. ജീവിതവും ബന്ധങ്ങളും ശരീരവുമെല്ലാം. ഈ മുതലാളിത്ത ഭരണവ്യവസ്ഥയാണ് ഇന്ത്യന്‍ ഭരണാധികാരികളും സ്വീകരിച്ചിരിക്കുന്നത്. പുത്തന്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയം ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് തൊഴിലില്ലായ്മയും പട്ടിണിയും അരക്ഷിതാവസ്ഥയുമാണ്. അതോടൊപ്പം സാംസ്കാരിക മണ്ഡലവും ജീര്ണാവസ്ഥയിലാവുന്നു. ജാതി ഭ്രാന്തും വാര്‍ഗീയ ലഹളകളും ഭീകരവാദവും ലൈംഗിക അരാജകത്വവും പണത്തിനുവേണ്ടിയുള്ള കിടമത്സരവും ജനജീവിതത്തെ കൂടുതല്‍ കൂടുതല്‍ ജീര്‍ണതയിലേക്ക് നയിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com