tag:blogger.com,1999:blog-2128859103258265367.post5754647159580782849..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ചോര്‍ന്നു പോകുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-81293350668908944072010-02-25T12:44:02.919+05:302010-02-25T12:44:02.919+05:30'തെറ്റ് തിരുത്താ' നുള്ള പാര്‍ലമെന്ററി ആഗ്ര...'തെറ്റ് തിരുത്താ' നുള്ള പാര്‍ലമെന്ററി ആഗ്രഹവും ധൃതിയും മനസ്സിലാക്കാവുമ്പോള്‍ തന്നെ , ഒരു മൌനി കിളവനെ കുറെ ഇക്കിളി ലഘു സന്ദേശ സേവനങ്ങളുടെ പേരില്‍ ഒരു ഭീകര കൊക്കയുടെ മുകളില്‍ ആരും അറിയാതെ ഓടിച്ചു കയറ്റിആഘോഷിച്ചു താഴേക്ക് ചാടിച്ചിട്ട്, ഒരു മാതൃകാ കുറ്റവാളിയെ സൃഷ്ടിച്ച നിറവില്‍ നേതൃത്വം മിണ്ടാതിരിക്കുന്നത് മറ്റു ' സാമ്പത്തികവും സാമൂഹികവും (വളരെ മാനുഷികവും)ആയ കുറ്റങ്ങള്‍' തിരുത്താനുള്ള അതിന്റെ ചരിത്രപരവും സംഘടനാപരവുമായ കഴിവില്ലായ്മയുടെ വളരെത്തുറന്ന വെളിപ്പെടുത്തല്‍ തന്നെയാവണം. 'വഷളന്‍ ബുദ്ധിജീവി'ക്കെതിരെ പാര്‍ട്ടിയിലെ കാര്യക്കാരായ മധ്യവര്‍ഗവും ഉപരിവര്‍ഗവും ഒന്നിക്കുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് പതിവുപോലെ സമ്മതിക്കുകയല്ലാതെ മറ്റുവഴികളും കാണാനില്ല. ഇത്തരുണത്തില്‍ സൌകര്യമേറിയ, വലിയ 'പൊതുജന'സമ്മതി യൊന്നുമില്ലാത്ത ഒരു കിളവന് സിംഹത്തെ 'പൊതു'ഇരയായി തന്നത് ദൈവം തന്നെയാവണം!!

വീട്ടിലേക്കുള്ള അവസാന കത്ത് :: :: The Last Letter Home

http://teleppathayam.blogspot.com/2010/02/last-letter-home.htmlതട്ടുദോശ // thattudosahttps://www.blogger.com/profile/01728811510865635889noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-85433351760179569302008-09-25T22:50:00.000+05:302008-09-25T22:50:00.000+05:30പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പിലൂടെ 'സംഘടിപ്പി...പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പിലൂടെ 'സംഘടിപ്പിച്ചെടുത്ത' വിജയത്തിന് പിന്നാലെ കേന്ദ്ര ഭരണനേതൃത്വം, തങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് മരവിപ്പിക്കേണ്ടി വന്ന സാമ്രാജ്യത്വാനുകൂല പരിഷ്ക്കരണ അജണ്ടകളൊന്നൊന്നായി അതിവേഗം നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര തൊഴില്‍ മന്ത്രി തന്റെ പ്രവൃത്തിയിലൂടെ ഇതിന് തുടക്കം കുറിച്ചിരിക്കുന്നു. സ്വന്തം സാമൂഹ്യ സുരക്ഷയ്ക്കായി തൊഴിലാളികള്‍ സ്വരൂപിച്ച ജീവിത സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് പദ്ധതികളിലെ തുകയാകെ 'ഫണ്ട് മാനേജര്‍മാര്‍' എന്ന ലേബലില്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നു. 2008 ജൂലൈ 29-ന് കൂടിയ പി.എഫ്. ട്രസ്റ്റികളുടെ ബോര്‍ഡ് യോഗത്തിന്റെ 'ഭൂരിപക്ഷ' തീരുമാനമായാണ് ഈ നടപടി പ്രഖ്യാപിക്കപ്പെട്ടത്.

എല്ലാ മാനദണ്ഡങ്ങളും മര്യാദയും കാറ്റില്‍പ്പറത്തി യു.പി.എ. സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപമാകെ സ്വകാര്യ-കുത്തക കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിനും അതില്‍നിന്നുള്ള ലാഭത്തിനുമായി തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷക്കായുള്ള കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാകെ സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്ന നടപടിയെ എന്ത് വില കൊടുത്തും ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com