tag:blogger.com,1999:blog-2128859103258265367.post5985163392896060657..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കെ ദാമോദരന്‍ ധിഷണാശാലിയായ കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-67250513553596392372012-10-20T12:40:33.670+05:302012-10-20T12:40:33.670+05:30കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഭാവന ചെയ്ത ദാ...കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഭാവന ചെയ്ത ദാര്‍ശനികരില്‍ പ്രധാനിയാണ് കെ ദാമോദരന്‍. സി അച്യുതമേനോന് ചൂണ്ടിക്കാട്ടിയതുപോലെ ഉന്നതനായ ബുദ്ധിജീവിയുടെ ചിന്താപരതയും പ്രഗത്ഭനായ പ്രക്ഷോഭകാരിയുടെ വൈകാരികതയും ഒത്തിണങ്ങിയ അപൂര്‍വ വ്യക്തിയാണ് കെ ദാമോദരന്‍. ഇഎംഎസ് കഴിഞ്ഞാല്‍ രാജ്യത്തെ അറിയപ്പെടുന്ന മലയാളി കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം വ്യാപരിക്കാത്ത മേഖലകളില്‍ ഇല്ലെന്നു പറയുന്നതാവും ശരി. 1912 മുതല്‍ 1976 വരെ നീണ്ടുനിന്ന ജീവിതവും ദാര്‍ശനിക സംഭാവനകളും ആഴത്തില്‍ വിലയിരുത്തേണ്ടിയിരിക്കുന്നു. ജന്മശതാബ്ദി അതിനു പറ്റുന്ന സന്ദര്‍ഭം കൂടിയാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ നല്ല പങ്കും വിപണിയില്‍ ലഭ്യമല്ല. എന്നാല്‍, പ്രഭാത് ബുക്സ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട കൃതികള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. താരിഖ് അലി, കെ ദാമോദരനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും രാഷ്ട്രീയനിലപാടുകളുടെയും പ്രത്യയശാസ്ത്ര സമീപനങ്ങളുടെയും വ്യത്യസ്ത ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്നതാണ്. ദാമോദരന്റെ ശക്തിയും ദൗര്‍ബല്യവും ഈ അഭിമുഖം വരച്ചിടുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com