tag:blogger.com,1999:blog-2128859103258265367.post6041456923965952051..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിദ്യാഭ്യാസ അവകാശനിയമവും കേരളവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-28822886116849752542009-11-23T22:14:25.875+05:302009-11-23T22:14:25.875+05:30പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര...പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമാക്കിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയത് രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമമായിക്കഴിഞ്ഞു. ഇനി അതിന്റെ നടത്തിപ്പിലേക്കാവശ്യമായ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും തയ്യാറാക്കിയാല്‍ മതി. സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളുംകൂടി വഹിക്കണമെന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അമ്പതുശതമാനമാണ് വഹിക്കേണ്ടത് എന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി.<br /><br />സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്കു നല്‍കണമെന്ന് ഭരണഘടനയുടെ നാലാം അദ്ധ്യായത്തില്‍ - മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍-പറഞ്ഞിരുന്നത് ആറുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് കേന്ദ്രം നടപ്പാക്കുന്നത്. ഭരണഘടന നിലവില്‍ വരുമ്പോള്‍ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലെ വിഷയമായിരുന്നു. പിന്നീടത് ഭരണഘടനയുടെ നാല്പത്തിരണ്ടാം ഭേദഗതിയിലൂടെ സംയുക്ത പട്ടികയിലാക്കി. അതായത് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണം നടത്താനുള്ള അധികാരം ഒരേപോലെ ലഭിക്കും. എന്നാല്‍ കേന്ദ്രം നിയമം നിര്‍മിക്കുകയാണെങ്കില്‍ ആ നിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ ബദ്ധ്യസ്ഥമാണ്. അതിനാല്‍ ഇപ്പോള്‍ പാസാക്കിയിരിക്കുന്ന നിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com