tag:blogger.com,1999:blog-2128859103258265367.post6043284516505003920..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആദിവാസികളുടെ അവകാശങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-59470474935509562342010-06-11T23:31:27.666+05:302010-06-11T23:31:27.666+05:30ആദിവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 12നും 13നും ഡ...ആദിവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 12നും 13നും ഡെല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 230 പ്രതിനിധികള്‍ പങ്കെടുക്കും. ചെറുത്തുനില്‍പ്പിന്റെയും പോരാങ്ങളുടെയും അനുഭവങ്ങള്‍ പങ്കിടാനും അടിയന്തരാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഭാവിപരിപാടി ആവിഷ്കരിക്കാനുമാണ് കണ്വന്ഷന്. ആദിവാസി സമൂഹത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഏകോപിപ്പിക്കാനുമുള്ള നടപടികളും ചര്‍ച്ചചെയ്യും. ഇന്ത്യയിലെ ആദിവാസിസമൂഹത്തിന്റെ മുന്നേറ്റത്തിനും ദേശവ്യാപകപോരാട്ടങ്ങള്‍ക്കുമായി "ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്'' എന്ന സംഘടനയുടെ രൂപീകരണവും കണ്‍വന്‍ഷന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.<br /><br />കര്‍ഷകരുടെയും തൊഴിലാളികളുടെയും ജന്മിത്വവിരുദ്ധ, മുതലാളിത്തവിരുദ്ധ സംഘടിത പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം ആദിവാസിസമൂഹത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുമുണ്ട്. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സാമൂഹ്യ-സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ താരതമ്യംചെയ്യുമ്പോഴും ആദിവാസി സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളും പട്ടികവിഭാഗങ്ങളില്‍തന്നെ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. ആദിവാസിസമൂഹം ഇന്ന് നേരിടുന്ന കടന്നാക്രമണങ്ങള്‍ മനസിലാക്കാനുള്ള അവസരം സൃഷ്ടിക്കാനായി ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനകളുടെ പ്രതിനിധികളെയും കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com