tag:blogger.com,1999:blog-2128859103258265367.post6134496397803131387..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗ്രാമീണ ബാങ്കിങ് കാര്യക്ഷമമാക്കണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-55297733946317898322011-03-26T20:09:38.440+05:302011-03-26T20:09:38.440+05:30സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ശേഷം ഇന്ത്യയ...സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ശേഷം ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്കിങ് സൌകര്യങ്ങള്‍ അപ്രാപ്യമാവുകയാണ്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കി ബാങ്കുകളെ സ്വകാര്യവത്കരിക്കാനും യഥേഷ്ടം വിദേശ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനും തുനിയുമ്പോള്‍ ഇന്ന് പരിമിതമായിപ്പോലും ലഭ്യമാകുന്ന ബാങ്കിങ് സൌകര്യങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് നഷ്ടമാവുകയാണ്. ബാങ്കുകളില്‍ നിന്ന് ചെറിയ പലിശ നിരക്കില്‍ വായ്പ വാങ്ങി അത് സാധാരണക്കാര്‍ക്ക് വന്‍പലിശയ്ക്ക് നല്കുന്ന മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ സ്വസ്ഥജീവിതത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ആന്ധ്രയിലെ ഗ്രാമങ്ങളില്‍ ആത്മഹത്യ പെരുകിയപ്പോള്‍ സര്‍ക്കാര്‍ ബാങ്കിങ് നിയമനിര്‍മാണത്തിനൊരുങ്ങി. റിസര്‍വ് ബാങ്ക് മൈക്രോഫൈനാന്‍സിനെപ്പറ്റി പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയാകട്ടെ യഥാര്‍ഥ പ്രശ്നപരിഹാരത്തിന് നിര്‍ദേശമൊന്നും നല്‍കിയില്ല. പരമാവധി പലിശ 24 ശതമാനത്തില്‍ കൂടരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ് വൈ എച്ച് മലെഗാം ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com