tag:blogger.com,1999:blog-2128859103258265367.post6183978080574499518..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കര്മപരിപാടിയെന്ന യുഡിഎഫ് തട്ടിപ്പ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40600144656079856362011-06-09T14:14:37.685+05:302011-06-09T14:14:37.685+05:30ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായ ഉമ്മന്‍ചാണ്ടി സര...ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവിരുദ്ധ "കര്‍മങ്ങള്‍" നടപ്പാക്കുക മാത്രമല്ല മോഹനമായ പ്രഖ്യാപനങ്ങള്‍കൊണ്ട് ജനങ്ങളുടെ കൈയടി വാങ്ങാനും ശ്രമിക്കുന്നു. അതാണ് 100 ദിന കര്‍മപരിപാടി പ്രഖ്യാപനം തെളിയിക്കുന്നത്. വെറും പൊള്ളയായ പ്രഖ്യാപനങ്ങള്മാത്രമാണ് കര്‍മപരിപാടിയിലുള്ളത്. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് യുഡിഎഫിനെ ഉപദേശിച്ചത് എ കെ ആന്റണിയാണ്. ആന്റണിയുടെ ഉപദേശം ഉമ്മന്‍ചാണ്ടിയുടെ കര്‍മപരിപാടിയില്‍ കാണുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ നിരവധി ക്ഷേമ- വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. പണവും വകയിരുത്തിയിട്ടുണ്ട്. 2011 ഏപ്രില്‍ മുതലാണ് ഈ പണമുപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കേണ്ടത്. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കുക, ജനിക്കുന്ന ഓരോ കുട്ടിയുടെയും പേരിലും 10,000 രൂപ നിക്ഷേപിക്കുക, വൈദ്യുതി മീറ്റര്‍ വാടക പിന്‍വലിക്കുക, 40,000 കോടി രൂപയുടെ സമഗ്ര റോഡ് വികസന പദ്ധതി, 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ , നഗരപുനരുദ്ധാരണ പദ്ധതികള്‍ , ഹില്‍ഹൈവേ, തീരദേശ പാത, 5 പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ , അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ പ്രസവാവധി, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി തുടങ്ങിയ നിരവധി ജനപ്രിയ പദ്ധതികള്‍ക്ക് എന്തുകൊണ്ട് യുഡിഎഫിന്റെ കര്‍മപരിപാടിയില്‍ ഇടം കണ്ടെത്തിയില്ല എന്ന ചോദ്യത്തിന് എ കെ ആന്റണിക്കുപോലും മറുപടിയുണ്ടാവില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com