tag:blogger.com,1999:blog-2128859103258265367.post6220270846135530186..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അധിനിവേശ സംസ്കാരം നാടകകലയുടെ പിടഞ്ഞുമാറ്റംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-57898577633794960932010-01-28T20:19:24.659+05:302010-01-28T20:19:24.659+05:30കേരളത്തില്‍ ഉത്സവങ്ങളുടെ കാലമാണ് ഡിസംബര്‍ . പാരമ്പ...കേരളത്തില്‍ ഉത്സവങ്ങളുടെ കാലമാണ് ഡിസംബര്‍ . പാരമ്പര്യ ഉത്സവങ്ങളുടെ നിയന്ത്രിത ലോകത്തുനിന്ന് കുടഞ്ഞുമാറി, ജാതിഭേദ വരമ്പുകളില്ലാതെ സിനിമയുടെയും നാടകത്തിന്റെയും പുസ്തകത്തിന്റെയും ലോകത്തേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ഒട്ടേറെ ഉത്സവങ്ങള്‍. ഇവയെല്ലാം 'സര്‍ക്കാര്‍ ഉത്സവങ്ങള്‍’ എന്നു പറഞ്ഞു നമുക്ക് തള്ളിക്കളയാനാവില്ല. ജനപങ്കാളിത്തം മാത്രമല്ല, തെരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളിലെ ശ്രദ്ധയും അവയിലൂടെ വികസിക്കുന്ന ഒരു മാധ്യമചിന്തയും ഇത്തരം ഉത്സവങ്ങളുളടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.<br /><br />ഏഷ്യന്‍-ആഫ്രിക്കന്‍ നാടകസംസ്കാരത്തെക്കുറിച്ചുള്ള ഒട്ടേറെ പുതിയ അറിവുകളും മലയാളനാടകവേദി പുതിയ വഴിത്തിരിവുകളിലേക്ക് എത്തിയിരിക്കുന്നു എന്ന തിരിച്ചറിവും നല്‍കിക്കൊണ്ടാണ് കേരള സംഗീതനാടക അക്കാദമിയുടെ ITFoK 09 എന്ന, ഡിസംബര്‍ 20 മുതല്‍ 29 വരെ നീണ്ടുനിന്ന, ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണത്. ഈ ഡിസംബറില്‍ അവസാനിച്ചത് രണ്ടാമത്തെ ഇന്റര്‍നാഷണല്‍ നാടകോത്സവമാണ്. കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്ന ഭരത് മുരളിയുടെ നേതൃത്വത്തിലായിരുന്നു ഈ ഫെസ്റ്റിവല്‍ ആരംഭിച്ചത്. മലയാള നാടകവേദിക്കും അതിന്റെ പ്രേക്ഷകര്‍ക്കും വിലമതിക്കാനാവാത്ത ഈ സമ്മാനം സമര്‍പ്പിച്ച് അദ്ദേഹം തന്റെ ജീവിതത്തിന് തിരശ്ശീലയിട്ടു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com