tag:blogger.com,1999:blog-2128859103258265367.post6244031494729644682..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭക്ഷ്യപ്രതിസന്ധിയാണ് ഗുരുതരവിപത്ത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-14664651283092096732011-02-04T07:25:23.168+05:302011-02-04T07:25:23.168+05:30"...1970നുശേഷം ലോകജനസംഖ്യ ഇരട്ടിച്ചു. ഓരോ വര്..."...1970നുശേഷം ലോകജനസംഖ്യ ഇരട്ടിച്ചു. ഓരോ വര്‍ഷവും എട്ടു കോടി വീതം ലോകജനസംഖ്യ ഉയരുന്നു. ഇന്ന് രാത്രി അധികമായി 2,19,000 മുഖങ്ങള്‍ അത്താഴമേശയ്ക്ക് മുമ്പില്‍ എത്തും. ഇവരില്‍ മിക്കവരെയും വരവേല്‍ക്കുക ഒഴിഞ്ഞ പാത്രങ്ങളായിരിക്കും. നാളെ രാത്രിയും പുതുതായി 2,19,000 പേര് എത്തും. നിരന്തരമായ ഈ വര്‍ധന ഒരു ഘട്ടത്തില്‍ കര്‍ഷകരുടെ ശേഷിയെയും ഭൂമിയിലെ കൃഷിയിടങ്ങളുടെയും ജലസമ്പത്തിന്റെയും പരിധികളെയും മറികടക്കും.<br /><br />വികസിതരാജ്യങ്ങളില്‍ ഇറച്ചി, പാല്, മുട്ട എന്നിവയുടെ ഉപഭോഗം മുമ്പില്ലാത്ത തോതില്‍ വര്‍ധിച്ചിരിക്കുന്നു. അമേരിക്കയില്‍ 2009ല്‍ ഉല്‍പ്പാദിപ്പിച്ച 41.60 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളില്‍ 11.90 കോടി ടണ്ണും കാറുകള്‍ക്കുള്ള ഇന്ധനം ഉണ്ടാക്കാനായി എത്തനോള്‍ ഡിസ്റ്റിലറികളിലേക്കാണ് പോയത്. ഒരു വര്‍ഷം 35 കോടി ആളുകളെ തീറ്റിപ്പോറ്റാന്‍ ഇത്രയും ഭക്ഷ്യധാന്യം മതി. എത്തനോള്‍ ഡിസ്റ്റിലറികള്‍ക്കുവേണ്ടി അമേരിക്ക നടത്തിയ വന്‍നിക്ഷേപം ഭക്ഷ്യധാന്യങ്ങള്‍ക്കായി മനുഷ്യരും കാറുകളും തമ്മില്‍ നേരിട്ട് മത്സരിക്കേണ്ട സ്ഥിതി വരുത്തിയിരിക്കുന്നു. യൂറോപ്പില്‍ വാഹനങ്ങളില്‍ ഏറിയപങ്കും ഫോസില്‍ ഡീസലാണ് ഉപയോഗിക്കുന്നത്, അവിടെയും സസ്യാധിഷ്ഠിത ഡീസല്‍ ഉപയോഗിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരിക്കുന്നു. എണ്ണക്കുരു വിളകളുടെ കൃഷി വര്‍ധിക്കുന്ന ഈ അവസ്ഥ യൂറോപ്പില്‍ ഭക്ഷ്യധാന്യം കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം ചുരുക്കുമെന്ന് മാത്രമല്ല, ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മഴക്കാടുകള്‍ വെട്ടിത്തെളിച്ച് എണ്ണപ്പന കൃഷിചെയ്യാനും തുടങ്ങും.<br /><br />വര്‍ധിച്ചുവരുന്ന ഈ മൂന്ന് ആവശ്യങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രത്യാഘാതം നടുക്കുന്നതാണ്: ലോകഭക്ഷ്യധാന്യ ഉപഭോഗത്തിലെ വാര്‍ഷികവളര്‍ച്ച ഇരട്ടിയായി, 1990-2005ല്‍ പ്രതിവര്‍ഷ ഭക്ഷ്യധാന്യഉപഭോഗം 2.1 കോടി ടണ്‍ ആയിരുന്നു. 2005-2010ല്‍ ഇത് 4.1 കോടി ടണ്‍ ആയി. ഈ കുതിച്ചുകയറ്റത്തിന്റെ പ്രധാനകാരണം 2006-2008 കാലത്ത് അമേരിക്ക എത്തനോള്‍ ഡിസ്റ്റിലറികളില്‍ നടത്തിയ വന്നിക്ഷേപമാണ്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com