tag:blogger.com,1999:blog-2128859103258265367.post6408315520533030360..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന്റെ അനുഭവംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-84846404741512756862011-04-02T10:14:42.388+05:302011-04-02T10:14:42.388+05:30പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടു...പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളം 16 എംപിമാരെയാണ് യുപിഎക്ക് നല്‍കിയത്. ഈ വിജയമാണ് ജനപിന്തുണയുടെ പ്രധാന അളവുകോലായി യുഡിഎഫ് നേതൃത്വം എപ്പോഴും എടുത്തുകാണിക്കുന്നത്. എന്നാല്‍, പാര്‍ലമെന്റിലേക്ക് കോൺഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചവര്‍ ഇപ്പോഴത്തെ അനുഭവത്തില്‍ എവിടെയായിരിക്കും നില്ക്കുക? ബിജെപി വരാതിരിക്കുന്നതിനായിരുന്നു നല്ലൊരു ശതമാനം പേരും അന്ന് കോൺഗ്രസിന് വോട്ടു നല്‍കിയത്. ബിജെപി ഇതര പ്രതിപക്ഷം വിശ്വാസ്യതയുള്ള സംവിധാനമായിരുന്നുമില്ല. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ അങ്ങേയറ്റം വിശ്വാസ്യത നഷ്ടപ്പെട്ട ഒരു സംവിധാനമായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി.<br /><br />.......<br /><br />ബാങ്കിങ് മേഖലയും ഇന്‍ഷുറന്‍സ് രംഗവും ഉള്‍പ്പെടെ എല്ലാ മേഖലയും വിദേശകുത്തകകള്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിര്‍മാണപ്രക്രിയയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വോട്ട് ചെയ്തത് ഇതിനായിരുന്നോ എന്ന സംശയം ഉയരുക സ്വാഭാവികം. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം ജനവിരുദ്ധമായ മറ്റൊരു സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകില്ല. ലോക്സഭാതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വോട്ട് ചെയ്തുപോയത് അബദ്ധമായല്ലോ എന്നു ചിന്തിക്കുന്ന ജനങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com