tag:blogger.com,1999:blog-2128859103258265367.post6435025731239397072..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കലാകാരന്റെ മസ്തിഷ്കത്തില്‍ സംഭവിക്കുന്നത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-80838242258045694522008-04-22T01:21:00.000+05:302008-04-22T01:21:00.000+05:30ചിത്രം വരയ്ക്കുമ്പോഴോ ശില്‍പ്പമുണ്ടാക്കുമ്പോഴോ കലാ...ചിത്രം വരയ്ക്കുമ്പോഴോ ശില്‍പ്പമുണ്ടാക്കുമ്പോഴോ കലാകാരന്റെ മസ്തിഷ്കത്തില്‍ സംഭവിക്കുന്നത് എന്താണ്? കാഴ്ചക്കാരനെ ഒരു പ്രത്യേക അനുഭൂതി തോന്നത്തക്കവിധത്തില്‍ ഒരു ചിത്രം ഉണ്ടാകുന്നത് എങ്ങനെയാണ്? സംവേദനത്തിന്റെ വ്യാകരണം കണ്ടുപിടിച്ച് അതിനെ ഉദ്ദീപിപ്പിക്കുകയാണ് കലാകാരന് ചെയ്യുന്നത്.മഞ്ഞ കൊക്കില്‍ ചുവന്ന പുള്ളിയുള്ള കടല്ക്കാക്കയുടെ കുഞ്ഞ് ഈ കൊക്കു കാണുമ്പോള്‍ സന്തോഷത്തോടെ ഭക്ഷണത്തിനു വായ പൊളിക്കത്തക്ക രീതിയിലാണ് മസ്തിഷ്കത്തിന്റെ രൂപകല്‍പ്പന. എന്നാല്‍ കൊക്കിനുപകരം ഒരു മഞ്ഞക്കുഴലില്‍ മൂന്നു ചുവന്ന വരകള്‍ ഇട്ട് കാണിച്ചാല്‍ അത് അത്യധികം സന്തോഷത്തോടെ പ്രതികരിക്കും. ഇതുതന്നെയാണ് കലാസ്വാദനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഈ കടല്‍ക്കാക്കകള്‍ ഒരു ആര്‍ട്ഗ്യാലറി തുടങ്ങിയാല്‍ മഞ്ഞക്കുഴലില്‍ മൂന്നു ചുവന്ന വരകളുള്ള ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക. വലിയ വില കൊടുത്ത് ഇതേ പക്ഷികള്‍ വാങ്ങുകയും അതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യും.<BR/><BR/>സാന്തിയാഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ബ്രയിന്‍ ആന്‍ഡ് കോഗ്നിഷന്‍ ഡയറക്ടറും സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സസ് വകുപ്പിലെ പ്രൊഫസറുമായ ഡോ. വിളയന്നൂര്‍ രാമചന്ദ്രന് എന്നറിയപ്പെടുന്ന ഡോ. വി എസ് രാമചന്ദ്രന് തിരുവനന്തപുരത്ത് ഡോക്ടര്‍മാരും കലാകാരന്മാരുമൊക്കെ അടങ്ങുന്ന സദസ്സിനു മുന്നില്‍ പങ്ക് വെച്ച ചിന്തകളെക്കുറിച്ച് ഒരു കൊച്ചു കുറിപ്പ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com