tag:blogger.com,1999:blog-2128859103258265367.post6653519535565894504..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇതു ജനങ്ങളുടെ വിജയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-43332722239600081502011-02-13T23:45:53.838+05:302011-02-13T23:45:53.838+05:30"ജനങ്ങള്‍ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്ന..."ജനങ്ങള്‍ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നു''- തഹ്രിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ ഹൊസ്നി മുബാറക്കിന്റെ രാജിവാര്‍ത്ത കേട്ടപ്പോള്‍ ആര്‍ത്തുവിളിച്ചു. പ്രക്ഷോഭകരില്‍ ഒരാളായ മഹമ്മൂദ് എല്‍ഹത്ത ബിബിസി ലേഖകനോടു പറഞ്ഞു: "ഞങ്ങള്‍ മഹത്തായ ജനതയാണ്. ഞങ്ങള്‍ മഹത്തായ ഒരു കാര്യം ചെയ്തിരിക്കുന്നു. ഏകാധിപതിയുടെ പ്രതീക്ഷിച്ച പതനം''-ഈജിപ്തില്‍ 18 ദിവസമായി നടന്നുവന്ന പ്രക്ഷോഭത്തെ നയിച്ച വികാരം ഇതായിരുന്നു. മുന്നൂറില്‍പ്പരം വിലയേറിയ ജീവന്റെ നഷ്ടവും കൊടിയ പീഡനങ്ങളും സഹിച്ച് പോരാടാന്‍ ഈജിപ്ത് ജനതയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏകാധിപതിയോടുള്ള വെറുപ്പും ഒപ്പം ശക്തമായ ദേശാഭിമാനബോധവുമാണ്. ചിലര്‍ പ്രചരിപ്പിക്കുംപോലെ ഈജിപ്തില്‍ അരങ്ങേറിയത് കേവലം ഇന്റര്‍നെറ്റ് വിപ്ളവമല്ല; ഇസ്ളാമികതീവ്രവാദികളുടെ മുന്നേറ്റവുമല്ല. മഹത്തരമായ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിന്റെ പാരമ്പര്യമുള്ള ഈജിപ്ത് ജനതയുടെ ചരിത്രപരമായ വിപ്ളവമാണ് ഇത്. ആധുനികസങ്കേതങ്ങളായ ഇന്റര്‍നെറ്റും ഫെയ്സ്ബുക്കുമൊക്കെ ഇതിന്റെ സംഘാടനത്തിനും പ്രചാരണത്തിനുമായി ഉപയോഗിച്ചെന്നു മാത്രം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com