tag:blogger.com,1999:blog-2128859103258265367.post6671680214449445267..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അനന്യതയുടെ പ്രതീകംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-5366051297546902762011-01-20T00:17:57.127+05:302011-01-20T00:17:57.127+05:30ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടും ആദ്യത്തെ കമ്...ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടും ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ സി.ജെ. എതിര്‍ത്തതിനും മറ്റു സാംസ്കാരിക നേതാക്കള്‍ മൌനം പാലിച്ചതിനും പിന്നില്‍ ആ കാലഘട്ടത്തിന്റേതായി ചില കാരണങ്ങളുണ്ടായിരുന്നു. നേരത്തെ totalitarianism അഥവാ സമഗ്രാധിപത്യത്തെപ്പറ്റി പറഞ്ഞല്ലോ. അന്ന് ഒരു ഭീഷണിയായി കണ്ടത് സ്റ്റാലിനെയാണ്. അന്ന് റഷ്യയില്‍ സാഹിത്യകാരന്മാര്ക്ക് അസ്വാതന്ത്ര്യമുണ്ടായിരുന്നു; പല എഴുത്തുകാരും അപ്രത്യക്ഷരായി. ഇത് ഇവിടത്തെ എഴുത്തുകാരെയും സ്വാധീനിക്കുകയുണ്ടായി. കമ്യൂണിസ്റ്റ് ഭരണം ചിന്താസ്വാതന്ത്ര്യത്തിനും രചനാസ്വാതന്ത്ര്യത്തിനും തടസ്സമുണ്ടാക്കുമെന്ന് അന്ന് എഴുത്തുകാര്‍ ധരിച്ചിരുന്നു എന്നു തോന്നുന്നു. പാസ്റ്റര്‍നാക്ക് സംഭവം ഓര്‍ക്കുക. പാസ്റ്റര്‍നാക്കിനെ വായിച്ചിട്ടില്ലാത്തവര്‍പോലും അന്ന് അതുപറഞ്ഞ് പ്രൊട്ടസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. സാഹിത്യകാരന്മാര്ക്ക് ഈ പ്രൊട്ടസ്റ്റ് ഒരു ഫാഷനായിരുന്നു അന്ന്. ഈ സാഹചര്യമായിരിക്കാം, അന്ന്, സാംസ്കാരികരംഗത്തെ ചിലരെ എതിര്‍പ്പുകാരും ചിലരെ മൌനികളും ആക്കി മാറ്റിയത്. ജോര്‍ജ് ഓര്‍വലിന്റെ '1984' എന്ന ഗ്രന്ഥം സി.ജെ. തര്‍ജമ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കമ്യൂണിസം വന്നാല്‍ ഇതായിരിക്കും സ്ഥിതി എന്ന് ആ പുസ്തകത്തെ പ്രതി അദ്ദഹം ചിന്തിച്ചിരിക്കാം. ഓര്‍വലിന്റെ ‘Animal Farm’ ആരെക്കൊണ്ടോ സി.ജെ. തര്‍ജമ ചെയ്യിച്ചിട്ടുണ്ട്. അതിന്റെ സാരാംശം കമ്യൂണിസത്തിനെതിരാണ്. കമ്യൂണിസം ഉണ്ടാക്കിത്തീര്‍ക്കുന്ന പ്രത്യേകതരം പ്രചാരണം, അതിനുള്ള അവരുടെ വൈഭവം, അതിലൂടെ മനുഷ്യരെ കൂച്ചുവിലങ്ങിടുന്നു എന്നൊക്കെയുള്ള ആശയമാണ് അതിലുള്ളത്. എങ്കിലും അത് ഒരു അന്യാപദേശകഥയാണ്. അതിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചത് റോസി തോമസാണ്.<br /><br />'1984' സി.ജെ. നല്ലപോലെ വായിച്ചിട്ടുണ്ട്. ‘All men are equal, some are more than equal’ തുടങ്ങിയ വാക്യങ്ങള്‍ അതിലുള്ളതാണല്ലോ. പാര്‍ട്ടി പറയുന്നു സമത്വത്തേക്കാളും കൂടുതല്‍ സമത്വം പാലിക്കുന്നവര്‍ വേറെയുണ്ടാകും - ഈ ആശയങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. ഈ ആശയപ്രചാരണത്തില്‍ സാഹിത്യകാരന്മാര്ക്കും പണം കിട്ടിയിരുന്നു. അതായത് ഈ ആശയപ്രചാരണത്തില്‍ അവരും പങ്കുവഹിച്ചിരുന്നു. കൂടുതല്‍ എനിക്കറിയില്ല. വര്‍ത്തമാനപത്രങ്ങളും ഇതിനു കൂട്ടുനിന്നിട്ടുണ്ട്. പരിഭാഷകള്‍ പരിശോധിക്കുന്ന രീതിയിലാണ് സാഹിത്യകാരന്മാരെ പത്രങ്ങള്‍ സ്വാധീനിച്ചത്. പരിഭാഷ സാഹിത്യകാരന്മാര്ക്ക് നല്കുന്നു; അതിനോടൊപ്പം ഒരു ചോദ്യാവലിയുണ്ടാകും. മൂന്ന് ചോദ്യങ്ങള്‍ മാത്രം. നല്ലതാണോ? ഇടത്തരമാണോ? ചീത്തയാണോ? ഓരോ ചോദ്യത്തിനും നേരെ ചതുരത്തിലുള്ള അടയാളമുണ്ടാകും. അതില്‍ 'ടിക്' മാര്‍ക്ക് ചെയ്താല്‍ മതി, പ്രതിഫലമോ? 500 രൂപ. അന്ന് അത് വലിയ തുകയാണ്. ആ കാലത്ത് എന്റെ ശമ്പളം 200 രൂപയാണ്. അപ്പോള്‍ അഞ്ഞൂറിന്റെ 'വലുപ്പം' മനസ്സിലാക്കാമല്ലോ. അങ്ങനെ അനേകം പേര്‍ക്ക് കിട്ടിയിരുന്നു. അത് വിദേശപണമാകാം. എനിക്കറിയില്ല. അമേരിക്കന്‍ ന്യൂസ് ഏജന്സിക്കൊക്കെ അതില്‍ പങ്കുണ്ടാകാം, പ്രൊഫ. സാനു കൂട്ടിച്ചേര്‍ത്തു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com