tag:blogger.com,1999:blog-2128859103258265367.post6677823073443284587..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാതാളത്തിലേക്കുള്ള പ്രയാണം 1 - ഫിദല്‍ കാസ്ട്രോവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-64365685146069731662012-01-23T23:10:31.415+05:302012-01-23T23:10:31.415+05:30പ്രാഥമികമായ കാര്യങ്ങളെക്കുറിച്ച് വിവരമുണ്ടോ ഇല്ലയോ...പ്രാഥമികമായ കാര്യങ്ങളെക്കുറിച്ച് വിവരമുണ്ടോ ഇല്ലയോ എന്നതല്ല കാര്യം; ദോഷൈകദൃക്കാണോ അതോ ശുഭാപ്തി വിശ്വാസിയാണോ എന്നതുമല്ല കാര്യം. സംഭവങ്ങളോട് ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ടോ ഇല്ലയോ എന്നതുമല്ല കാര്യം. ചരിത്രകാരന്മാരെന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ക്ക് ലോക കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക തന്നെ വേണം. പൊതുവായുള്ള സാധനങ്ങളെ കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ സമ്പന്നവര്‍ഗത്തിനുവേണ്ടി അധികാരത്തിന്റെയും സമ്പത്തിന്റെയും ഉപകരണങ്ങളാക്കി മാറ്റിത്തീര്‍ത്തവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. കഴിഞ്ഞ എണ്ണായിരമോ പതിനായിരമോ കൊല്ലങ്ങള്‍ക്കുള്ളില്‍ ക്രൂരതയ്ക്കുള്ള വ്യക്തമായ രേഖകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍മൂലം ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് ഏതാണ്ട് 1,80,000 കൊല്ലക്കാലമായി ചിന്തിക്കുന്ന മനുഷ്യര്‍ എന്ന നിലയിലുള്ള നിലനില്‍പ്പ് ആര്‍ജ്ജിച്ച നമ്മുടെ സ്പീഷീസുകളുടെ സാമൂഹ്യമായ പ്രവര്‍ത്തനങ്ങളില്‍ ആ ക്രൂരതകളുടെ ചില അംശങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com