tag:blogger.com,1999:blog-2128859103258265367.post673349639434836883..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കുതിരക്കച്ചവടവും അഞ്ചാംമന്ത്രിയും അവതാളത്തില്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-32069466342531693992012-06-02T06:43:51.939+05:302012-06-02T06:43:51.939+05:30ജാതിരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി നെയ്യാറ്റിന്...ജാതിരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി നെയ്യാറ്റിന്‍കരയെ മാറ്റാന്‍ യുഡിഎഫ് കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ അനാശാസ്യചിത്രവുമായാണ് നെയ്യാറ്റിന്‍കര ശനിയാഴ്ച പോളിങ്ബൂത്തിലേക്ക് പോകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരായ ധാര്‍മികത ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പോരാട്ടം. ഫലം നിര്‍ണയിക്കുന്നതില്‍ രാഷ്ട്രീയത്തിനൊപ്പം സാമുദായിക ഘടകത്തിനും പ്രാമുഖ്യമേകുന്ന പ്രദേശമാണ് ഇവിടമെന്നത് നെയ്യാറ്റിന്‍കരയെ കേരളത്തിലെ മറ്റു മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. അതുകൊണ്ടാണ് അഞ്ചാംമന്ത്രിയും ലീഗിന്റെ ആര്‍ത്തിയും അതിനു കീഴടങ്ങിയ ഉമ്മന്‍ചാണ്ടിയുടെ നയവും സൃഷ്ടിച്ച പുതിയ രാഷ്ട്രീയ, സാമൂഹികാന്തരീക്ഷം യുഡിഎഫിനെ പരുങ്ങലിലാക്കുന്നത്. ഇതു തിരിച്ചറിഞ്ഞാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ മുതല്‍ അഞ്ചാംമന്ത്രിക്കുവരെ മണ്ഡലത്തില്‍ അയിത്തം കല്‍പ്പിച്ചത്. ഒന്നരമാസം നീണ്ട പ്രചാരണത്തില്‍ ലീഗ് നേതാക്കളെയെല്ലാം കോണ്‍ഗ്രസ് ബോധപൂര്‍വം അകറ്റിനിര്‍ത്തി. യുഡിഎഫില്‍ കോണ്‍ഗ്രസിനേക്കാള്‍ മേധാവിത്വം മുസ്ലിംലീഗിനാണെന്ന് അഞ്ചാംമന്ത്രിയെ നേടിയതടക്കമുള്ള രാഷ്ട്രീയ-ഭരണനടപടികളിലൂടെ ഒരാണ്ടിലെ ഉമ്മന്‍ചാണ്ടി ഭരണം തെളിയിച്ചതാണ്. എന്നിട്ടും ലീഗ് നേതാക്കളെ പ്രചാരണരംഗത്തുനിന്ന് പരസ്പരധാരണയോടെ മാറ്റിനിര്‍ത്തി. അങ്ങനെ അഞ്ചാംമന്ത്രിയെ തൊട്ട ലീഗിന് നെയ്യാറ്റിന്‍കരയില്‍ അയിത്തം കല്‍പ്പിച്ച് കോണ്‍ഗ്രസ് കൗശലരാഷ്ട്രീയമാണ് കളിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com