tag:blogger.com,1999:blog-2128859103258265367.post6748377528845843429..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ. എം കെ സ്മരണ പുതുക്കുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-90536868858941286172011-11-14T22:22:53.288+05:302011-11-14T22:22:53.288+05:30അഖിലേന്ത്യാ കര്‍ഷക തൊഴിലാളിയൂണിയന്‍ ജനറല്‍ സെക്രട്...അഖിലേന്ത്യാ കര്‍ഷക തൊഴിലാളിയൂണിയന്‍ ജനറല്‍ സെക്രട്ടറി, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം, മന്ത്രി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് സംഘടനയുടെയും പാര്‍ടിയുടെയും വളര്‍ച്ചയ്ക്ക് മഹത്തായ സംഭാവനകള്‍ നല്കിയ സഖാവ് എം കെ കൃഷ്ണന് ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട നിസ്വവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ അവകാശബോധമുള്ളവരാക്കി മാറ്റാനും ജീവിതം ഉഴിഞ്ഞുവച്ച സമരനായകനായിരുന്നു എം കെ കൃഷ്ണന് . എറണാകുളം ജില്ലയിലെ വൈപ്പിന്കരയില് എടവനക്കാട്ട് നിര്‍ധനകുടുംബത്തില്‍ പിറന്ന എം കെ ചെറുപ്പംമുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എടവനക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷക തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിത്തൊഴിലാളികളെയും സംഘടിപ്പിക്കാനും അവരുടെ സമരനേതാവായി മാറാനും സഖാവിന് കഴിഞ്ഞു. എടവനക്കാട്ടെ കാര്‍ഷികമേഖലയില്‍ ഭൂവുടമകളുടെ കൂലി നിഷേധത്തിനെതിരെ എം കെയുടെ നേതൃത്വത്തില്‍ ഉജ്വലസമരം നടന്നിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com