tag:blogger.com,1999:blog-2128859103258265367.post6765873309070966343..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രക്ഷോഭ നിലങ്ങളിലൂടെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-19047620585477874972011-02-06T20:07:33.653+05:302011-02-06T20:07:33.653+05:30പിരമിഡുകളുടെയും പുരാതനസംസ്കാരങ്ങളുടെയും പേരില്‍ പ്...പിരമിഡുകളുടെയും പുരാതനസംസ്കാരങ്ങളുടെയും പേരില്‍ പ്രശസ്തമായ ഈജിപ്ത് മധ്യപൌരസ്ത്യ രാജ്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള രാജ്യമാണ്. ഇസ്ളാം-ക്രൈസ്തവമതങ്ങളുടെ ചരിത്രത്തിലെ പ്രധാനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യം സൌദി അറേബ്യ കഴിഞ്ഞാല്‍ അറബ്ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയുമാണ്. എട്ടരക്കോടി ജനസംഖ്യയുള്ള ഈജിപ്തിന്റെ ജനജീവിതം പ്രധാനമായും നൈല്‍നദിയെ ആശ്രയിച്ചാണ്. 1948 മുതലുള്ള വിവിധ കാലങ്ങളില്‍ നാല് പ്രാവശ്യം ഇസ്രയേലുമായി ഈജിപ്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടു. 1979ല്‍ അന്‍വര്‍ സാദത്തിന്റെ കാലത്ത് ഇസ്രയേലുമായി സമാധാനകരാറിലെത്തി. സാദത്തിനെ 1981ല്‍ വിശാലഅറബ്വാദി വധിച്ചതിനെതുടര്‍ന്ന് അധികാരത്തില്‍ വന്ന ഹൊസ്നി മുബാറക്ക് ഇന്ന് ജനങ്ങള്‍ വെറുക്കുന്ന ഭരണാധികാരിയായി മാറിയിരിക്കുന്നു. മുബാറക്കിന്റെ സാമ്പത്തികനയങ്ങള്‍ ഈജിപ്തിനെ രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ചു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com