tag:blogger.com,1999:blog-2128859103258265367.post6787975855666287899..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചരിത്രത്തിലേക്കൊരു ഫോക്കസ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-35705071761423573582012-01-23T12:56:59.405+05:302012-01-23T12:56:59.405+05:301948 ജനുവരി 30. ബിര്‍ള ഹൗസില്‍ മഹാത്മ ഗാന്ധിയുടെ പ...1948 ജനുവരി 30. ബിര്‍ള ഹൗസില്‍ മഹാത്മ ഗാന്ധിയുടെ പ്രാര്‍ഥന യോഗത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ഹോമായ് വ്യാരവാല വീഡിയോ ക്യാമറയുമായി വീടിന്റെ പടവുകളിറങ്ങി. അപ്പോഴാണ് ഭര്‍ത്താവ് മനേക്ഷായുടെ പിന്‍വിളി. "ഗാന്ധിജിയുടെ പ്രാര്‍ത്ഥനയ്ക്ക് നാളെ പോവാം. സ്റ്റില്‍ ക്യാമറയുമായി ഞാനും വരാം". ഇതോടെ യാത്ര മാറ്റിവച്ചു. കുറച്ചു സമയം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ മനേക്ഷായുടെ മുഖം വിളറിയിരുന്നു. "ഗാന്ധിജി വധിക്കപ്പെട്ടു." ഇന്ത്യന്‍ ചരിത്രത്തിലെ നിര്ണായകനിമിഷം ക്യാമറയിലാക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ ഹോമായ് പിന്നീട് ഏറെ ദുഃഖിച്ചിട്ടുണ്ട്. ഭാര്യ തൊഴിലിന്റെ ഉയരങ്ങളിലെത്താന്‍ എന്നും പിന്തുണ നല്കിയ മനേക്ഷായ്ക്കും ഈ ഖേദം പിന്നീട് എന്നുമുണ്ടായി. ഇന്ത്യയിലെ ആദ്യ വനിത പത്ര ഫോട്ടോഗ്രാഫര്‍ ഹോമായ് വ്യാരവാല സാര്‍ത്ഥകമായ ഒരു പൂര്‍ണ ജീവിതത്തിന്റെ നിറവില്‍ കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. 98 വയസായിരുന്നു അവര്‍ക്ക്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com